രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് കെ സുധാകരൻ. രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും അവ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് നിർദേശിച്ചതിൽ ഉറച്ച് നിൽക്കുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പാർട്ടി ആവശ്യപ്പെട്ടത് കൊണ്ടാണ് കണ്ണൂരിൽ മത്സരിക്കാതെ മാറി നിന്നതെന്നും രാഹുൽ ഗാന്ധിയെ കണ്ടതിൽ അതീവ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ ഇടഞ്ഞ കെ സുധാകരൻ കുടുംബവുമായി ദില്ലിയിലെത്തിയാണ് രാഹുല്‍ ഗാന്ധിയെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടത്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ സുധാകരനെന്നും യഥാർത്ഥ കോൺഗ്രസ് പോരാളിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണ സഹകരണം ഉറപ്പാക്കാനാണ് കൂടിക്കാഴ്ച. കെസിയും വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
K Sudhakaran

































