കല്യാശേരി: എൽഡിഎഫ് കല്യാശേരി മണ്ഡലം സ്ഥാനാർത്ഥി എം വിജിന്റെ ശനിയാഴ്ചത്തെ പ പര്യടന പരിപാടി താവം വായനശാലയിൽ ആരംഭിച്ച് പൂങ്കാവ് കൊമ്പത്ത്, ദാലിൽ, കുന്നനങ്ങാട്, കവിണിശ്ശേരി, കൊവ്വപ്പുറം തെക്ക്, ഇടത്തട്ട, കീഴറ, പുഞ്ചവയൽ, ചുണ്ട, കണ്ണപുരം ലക്ഷം വീട്, പി പി സ്റ്റോപ്പ്, തച്ചപ്പാടി, കർഷക വായനശാല, ഇടക്കേപ്പുറം വടക്ക് മുത്താച്ചിപ്പീടിക, ഇടക്കേപ്പുറം പടിഞ്ഞാറെ കുഞ്ഞിരാമൻ പീടിക, മാട്ടൂൽ ജംഗ്ഷൻ, മാട്ടൂൽ വായനശാല, ഗവ ആശുപത്രി സ്റ്റോപ്പ്, സെൻട്രൽ ജസീന്ത, തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം കാവിലെ പറമ്പത്ത് സമാപിച്ചു.
മണ്ഡലത്തിലെ സജീവ സാന്നിധ്യമായ മണ്ഡലത്തിന്റെ സർവ്വ മേഖലകളിലും സമഗ്ര വികസനം തീർത്ത എം വിജി നെ കാണാൻ ആബാലവൃദ്ധം ജനങ്ങളാണ് ഒരോ പര്യടന കേന്നങ്ങളിലും എത്തിയത്. തന്നെ കാണാൻ എത്തിയവരോട് ചെറു ഭാഷണങ്ങൾ നടത്തിയും, താൻ നടത്തിയ ജനപക്ഷ വികസനങ്ങൾ എണ്ണിപ്പറഞ്ഞുമാണ് ഒരോകേന്ദ്രങ്ങളിലും പര്യടനം മുന്നോട്ട് പോയത്. യു ഡി എഫിന് സ്വാധീനമുളള കേന്ദ്രങ്ങളിലെ പര്യടനത്തിന് പോലും രാഷ്ട്രീയം മറന്ന് വികസനത്തോടൊപ്പം എന്ന് പ്രഖ്യാപിച്ച് കൊണ്ട് ഇടതുപക്ഷ സദസ്സിലെത്തി..എല്ലായിടത്തും നിറഞ്ഞ് കവിഞ്ഞ സദസുകൾ വികസനത്തിനും ഈ ജനക്ഷേമപ്രവർത്തനങ്ങൾക്കുമുളള ജന മനസ്സിന്റെ അംഗീകാരത്തിന്റെ നേർ സാക്ഷ്യമായി.
m vijin

































