കണ്ണൂർ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെ സി വേണുഗോപാൽ.പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്നാണ് ആരോപണം.പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലാണ് വ്യാജ ഐ ഡി നിർമ്മാണം നടക്കുന്നത്.പരാജയഭീതിയിൽ സി പി ഐ എം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും, വിറളി പൂണ്ടിരിക്കുകയാണെന്നുംകെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
വയനാട് ഫണ്ട് വിഷയത്തിലെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ കെ സി വേണുഗോപാൽ കണക്ക് കൃത്യമായുണ്ട്, പുറത്തുവിടുമെന്ന് പറഞ്ഞു.ജി സുധാകരനെ വർഗീയവാദിയായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ലോ ലെവൽ അറ്റാക്കുമായാണ് മുഖ്യമന്ത്രി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
KC Venugopal makes serious allegations against CPM


























.jpg)






