ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരും; വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്ത് വിട്ടു

ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരും; വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്ത് വിട്ടു
Apr 2, 2026 02:15 PM | By Sufaija PP

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശബരിമലയിലെ ആചാര സംരക്ഷണത്തിൽ നിന്നും സാമൂഹിക ക്ഷേമ പദ്ധതികളിലേക്കുള്ള വിവിധ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലെ പ്രധാന ആകർഷണം. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗാരന്‍റികൾക്കാണ് യുഡിഎഫ് പ്രകടനപത്രികയില്‍ മുൻഗണന. സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കും

ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കുമെന്നും യുഡിഎഫ് ഉറപ്പുനൽകുന്നു. സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാൻ്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും യുഡിഎഫ് വാഗ്‌ദാനം ചെയ്യുന്നു. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി റബർ താങ്ങുവില 300 രൂപയാക്കുമെന്നും ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയർത്തുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു. ക്യാമ്പസുകളിലെ റാഗിംഗ് തടയുന്നതിനായി, പൂക്കോട് ക്യാമ്പസിൽ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പേരിൽ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്നും യുഡിഎഫിന്‍റെ പ്രകടന പത്രികയിലുണ്ട്. ദേവസ്വം ബോർഡിനെ അഴിമതി മുക്തമാക്കാൻ നടപടി സ്വീകരിക്കുമെന്നും സമാധാനവകുപ്പും സഹിഷ്ണുതാ വകുപ്പും രൂപീകരിക്കുമെന്നും ഐക്യമുന്നണി ഉറപ്പുനൽകുന്നു.

ഇന്ദിര ഗ്യാരന്‍റിയിൽ ഊന്നി യുഡിഎഫ് പ്രകടന പത്രിക *സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര *കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം

*ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കും

*എല്ലാം കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്

*യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5,00,000 രൂപയുടെ പലിശ രഹിത വായ്പ

UDF releases manifesto with big promises

Next TV

Related Stories
പ്രമുഖ ചലച്ചിത്ര നടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ കേസ്

Apr 2, 2026 09:37 PM

പ്രമുഖ ചലച്ചിത്ര നടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ കേസ്

പ്രമുഖ ചലച്ചിത്ര നടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ...

Read More >>
ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് ബുള്ളറ്റ് റൈഡ് നടത്തി

Apr 2, 2026 08:15 PM

ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് ബുള്ളറ്റ് റൈഡ് നടത്തി

ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് ബുള്ളറ്റ് റൈഡ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പാപ്പിനിശ്ശേരിയിൽ ക്വാർട്ടേഴ്‌സുകൾക്ക് 17500 രൂപ പിഴ ചുമത്തി

Apr 2, 2026 07:00 PM

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പാപ്പിനിശ്ശേരിയിൽ ക്വാർട്ടേഴ്‌സുകൾക്ക് 17500 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പാപ്പിനിശ്ശേരിയിൽ ക്വാർട്ടേഴ്‌സുകൾക്ക് 17500 രൂപ പിഴ...

Read More >>
കാറിൽ ഉരസി എന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് മർദ്ദനവും ചീത്തവിളിയും: രണ്ട് പേർക്കെതിരെ കേസ്

Apr 2, 2026 04:18 PM

കാറിൽ ഉരസി എന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് മർദ്ദനവും ചീത്തവിളിയും: രണ്ട് പേർക്കെതിരെ കേസ്

കാറിൽ ഉരസി എന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് മർദ്ദനവും ചീത്തവിളിയും: രണ്ട് പേർക്കെതിരെ...

Read More >>
കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, പെൻഷൻ 3000 രൂപയാക്കി ഉയർത്തും, പവർകട്ട് ഇല്ലാത്ത കാലം തുടരും : പ്രകടനപത്രിക പുറത്തിറക്കി എൽ ഡി എഫ്

Apr 2, 2026 01:42 PM

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, പെൻഷൻ 3000 രൂപയാക്കി ഉയർത്തും, പവർകട്ട് ഇല്ലാത്ത കാലം തുടരും : പ്രകടനപത്രിക പുറത്തിറക്കി എൽ ഡി എഫ്

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, പെൻഷൻ 3000 രൂപയാക്കി ഉയർത്തും, പവർകട്ട് ഇല്ലാത്ത കാലം തുടരും : പ്രകടനപത്രിക പുറത്തിറക്കി എൽ ഡി...

Read More >>
തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വികസന സെമിനാറിലേക്ക് വ്യാപാരികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകി

Apr 2, 2026 12:58 PM

തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വികസന സെമിനാറിലേക്ക് വ്യാപാരികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകി

തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വികസന സെമിനാറിലേക്ക് വ്യാപാരികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം...

Read More >>
Top Stories

News Roundup

GCC News