തളിപ്പറമ്പ്: പാചകവാതക സിലിണ്ടറിന്റെ അടിഭാഗത്ത് ചോര്‍ച്ച, അഗ്നിശമനസേന അപകടം ഒഴിവാക്കി.വടക്കാഞ്ചേരിയിലെ പുതിയപുരയില്‍ പ്രകാശന്‍ എന്നയാളുടെ വീട്ടിലെ പാചകവാതക സിലിണ്ടറാണ് ചോര്‍ന്നത്.
പുതുതായി കിട്ടിയ സിലിണ്ടര്‍ ഉപയോഗിക്കാതെ വെച്ചിരിക്കുകയായിരുന്നു.ഇന്നലെ വൈകുന്നേരം 3.45 നാണ് സംഭവം. വീട്ടുകാര്‍ വിവരം എച്ച്.പി ഗ്യാസ് ഏജന്‍സിയെ അറിയിച്ചു.ഏജന്‍സി അധികൃതര്‍ തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നേരിട്ടെത്തി വിവിരം ധരിപ്പിച്ചത് പ്രകാരം ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ സേനാംഗങ്ങള്‍ എം സീല്‍ ഉപയോഗിച്ച് ചോര്‍ച്ച താല്‍ക്കാലികമായി അടച്ച് അപടകം ഒഴിവാക്കി.
സിലിണ്ടര്‍ ഏജന്‍സി അധികൃതര്‍ ഗോഡൗണിലേക്ക് കൊണ്ടുപോയി.സിലിണ്ടര്‍ നിര്‍മ്മാണത്തിലെ എന്തെങ്കിലും അപാകതകളായിരിക്കാം അടിഭാഗത്തെ ചോര്‍ച്ചക്ക് കാരണമെന്നാണ് സൂചന.സേനാംഗങ്ങളായ പി.വി.ഗിരീഷ്, പി.വി.നികേഷ്, വൈശാഖ് പ്രകാശന്‍, ഹോം ഗാര്‍ഡ് കെ.എം.പുരുഷോത്തമന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.
Gas cylinder leak




































