പയ്യന്നൂർ: കണ്ണൂർ ജില്ലയിൽ അനധികൃതമായി വർദ്ധിപ്പിച്ച ചെങ്കല്ലിൻ്റെ വില വർദ്ധനവ് പിൻവലിക്കണമെന്ന് ബി.ജെ.പി പയ്യന്നൂർ മണ്ഡലം പ്രസിഡണ്ട് ധനേഷ് കണിയാംകുന്ന്ആവശ്യപ്പെട്ടു. യാതൊരുവിധത്തിലുള്ള ആലോചനയുമില്ലാതെയാണ് ചെങ്കൽ ക്വാറിയുടമകൾ വില വർദ്ധിപ്പിച്ചിട്ടുള്ളത്. പലചെങ്കൽ മേഖലയും അനധികൃതമായാണ് പ്രവർത്തിക്കുന്നത്. വില വർദ്ധന പിൻവലിക്കാൻ ചെങ്കൽ ഉടമകൾ തയ്യാറായില്ല എങ്കിൽ ചെങ്കൽ ഖനനം തടയുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Stop the illegal price hike




































