കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് അഞ്ച് വിഷപ്പാമ്പുകളെ

കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് അഞ്ച് വിഷപ്പാമ്പുകളെ
Apr 27, 2026 09:10 AM | By Sufaija PP

കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് ഈ നടുക്കുന്ന സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി.

തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകൾ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ചുവരിലെ വിള്ളലുകൾ വഴിയോ വാതിലിനടിയിലൂടെയോ ആകാം പാമ്പുകൾ അകത്ത് കടന്നതെന്നാണ് നിഗമനം. പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു.

അതേസമയം, കുറ്റ്യാടിയിലെ സംഭവത്തിന് പിന്നാലെ പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റ വാർത്തയും പുറത്തുവന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് വേനൽ കടുത്തതോടെ തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്ക് കയറുന്നത് പതിവാകുകയാണ്. രാത്രികാലങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

snakes

Next TV

Related Stories
തലയിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങി അവശനായ നിലയിൽ കണ്ടെത്തിയ നായയ്ക്ക് രക്ഷകരായി സന്നദ്ധ പ്രവർത്തകർ

Apr 27, 2026 11:10 AM

തലയിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങി അവശനായ നിലയിൽ കണ്ടെത്തിയ നായയ്ക്ക് രക്ഷകരായി സന്നദ്ധ പ്രവർത്തകർ

തലയിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങി അവശനായ നിലയിൽ കണ്ടെത്തിയ നായയ്ക്ക് ഒടുവിൽ രക്ഷകരായി സന്നദ്ധ...

Read More >>
ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും നടത്തി

Apr 27, 2026 09:16 AM

ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും നടത്തി

ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും...

Read More >>
പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു

Apr 26, 2026 09:51 PM

പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു

പട്ടുവത്ത് വീണ്ടും വയോധികക്ക്...

Read More >>
കൊളച്ചേരി മേഖല PTH ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം നാളെ

Apr 26, 2026 09:48 PM

കൊളച്ചേരി മേഖല PTH ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം നാളെ

കൊളച്ചേരി മേഖല PTH ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം...

Read More >>
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു

Apr 26, 2026 05:40 PM

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി...

Read More >>
കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

Apr 26, 2026 02:38 PM

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം...

Read More >>
Top Stories

News Roundup

Entertainment News