തലയിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങി അവശനായ നിലയിൽ കണ്ടെത്തിയ നായയ്ക്ക് രക്ഷകരായി സന്നദ്ധ പ്രവർത്തകർ

തലയിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങി അവശനായ നിലയിൽ കണ്ടെത്തിയ നായയ്ക്ക് രക്ഷകരായി സന്നദ്ധ പ്രവർത്തകർ
Apr 27, 2026 11:10 AM | By Sufaija PP

പഴയങ്ങാടി: വെങ്ങര റെയിൽവേ മേൽപ്പാലത്തിനടുത്ത് തലയിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങി അവശനായ നിലയിൽ കണ്ടെത്തിയ നായയ്ക്ക് ഒടുവിൽ രക്ഷകരായി സന്നദ്ധ പ്രവർത്തകർ. പ്രദേശത്ത് ദിവസങ്ങളായി നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി മാറിയ നായയുടെ തലയിൽ നിന്നാണ് ഒടുവിൽ ഭരണി ഊരിമാറ്റി ജീവൻ രക്ഷിച്ചത്.

ജില്ലാ ലേബർ ഓഫീസ്‌ എൻഫോഴ്സ്മെൻറ് വിഭാഗത്തിലെ വെങ്ങര സ്വദേശി ജി. ജയേഷിന്റെ ഇടപെടലിനെ തുടർന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശപ്രകാരം സന്നദ്ധ സേനാ പ്രവർത്തകരായ രഞ്ജിത്ത് നാരായണൻ, പി. ഷിനിൽ എന്നിവർ സ്ഥലത്തെത്തിയത്. ഞായറാഴ്ച രാവിലെ 11.30-ഓടെ എത്തിയ ഇവർ നാട്ടുകാരുടെ സഹകരണത്തോടെ നായയെ വളയുകയും, തുടർന്ന് പ്രത്യേക രീതിയിൽ ക്രമീകരിച്ച ബട്ടർഫ്ലൈ വല ഉപയോഗിച്ച് പിടികൂടി തലയിൽനിന്ന് പ്ലാസ്റ്റിക് ഭരണി മാറ്റുകയുമായിരുന്നു.

ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ അവശയായിരുന്നുവെങ്കിലും ഭരണി മാറ്റിയതോടെ ആളുകളുടെ ബഹളത്തിനിടയിൽനിന്ന് നായ ഓടിമറഞ്ഞു. നായയുടെ കാലിനേറ്റ പരിക്കിൽ മരുന്നുവെച്ച് കെട്ടിയ ശേഷമാണ് പ്രവർത്തകർ ഇതിനെ വിട്ടയച്ചത്. 

Dog rescue

Next TV

Related Stories
വീടാക്രമിച്ച് ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ

Apr 27, 2026 12:12 PM

വീടാക്രമിച്ച് ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ

വീടാക്രമിച്ച് ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്താൻ ശ്രമം: ഒരാൾ...

Read More >>
ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും നടത്തി

Apr 27, 2026 09:16 AM

ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും നടത്തി

ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും...

Read More >>
കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് അഞ്ച് വിഷപ്പാമ്പുകളെ

Apr 27, 2026 09:10 AM

കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് അഞ്ച് വിഷപ്പാമ്പുകളെ

കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് അഞ്ച്...

Read More >>
പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു

Apr 26, 2026 09:51 PM

പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു

പട്ടുവത്ത് വീണ്ടും വയോധികക്ക്...

Read More >>
കൊളച്ചേരി മേഖല PTH ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം നാളെ

Apr 26, 2026 09:48 PM

കൊളച്ചേരി മേഖല PTH ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം നാളെ

കൊളച്ചേരി മേഖല PTH ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം...

Read More >>
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു

Apr 26, 2026 05:40 PM

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി...

Read More >>
Top Stories

News Roundup

GCC News

Entertainment News