വീടാക്രമിച്ച് ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ

വീടാക്രമിച്ച് ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ
Apr 27, 2026 12:12 PM | By Sufaija PP

മയ്യിൽ: കുറ്റ്യാട്ടൂർ പഴശ്ശിയിൽ വീടാക്രമിച്ച് യുവതിയെയും മാതാവിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിലായി. ഇരിട്ടി സ്വദേശി സവാദിനെ (26) ആണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയും യുവതിയുടെ ഭർത്താവുമായ പരിയാരം കൊളപ്പറയിലെ ജാഫർ ബാഖവി ഒളിവിലാണ്.

പഴശ്ശി സ്വദേശിനി സി.പി. മാരിയത്ത്, മാതാവ് സി.പി. മൈമൂന എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മൈമൂനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ജാഫർ ബാഖവിയും സുഹൃത്ത് സവാദും ചേർന്ന് ജനൽ ചില്ലുകൾ, ചെടിച്ചട്ടികൾ, മുൻവാതിൽ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ അടിച്ച് തകർത്തു. വീട്ടിലുണ്ടായിരുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്ത് വർഷം മുമ്പ് വിവാഹിതരായ ജാഫറും മാരിയത്തും കുടുംബകോടതിയിൽ നിലനിൽക്കുന്ന കേസുകളെത്തുടർന്ന് അകന്ന് കഴിയുകയായിരുന്നു. മാരിയത്തിന് ചെലവിന് നൽകാൻ കോടതി വിധിച്ച തുക നൽകാത്തതിലും, കുട്ടികളെ വിട്ടുകിട്ടാത്തതിലുമുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. ജാഫർ മറ്റൊരു വിവാഹം കഴിച്ചതിനെതിരെ മാരിയത്ത് നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിലുള്ള പകയും അക്രമത്തിന് കാരണമായി.

അക്രമത്തിനിടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ജാഫർ ബാഖവി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഈ സമയത്താണ് സുഹൃത്തായ സവാദിനെ മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.ആത്മീയ ചികിത്സയുടെ മറവിൽ ജാഫർ ബാഖവി നിരവധിപ്പേരെ കബളിപ്പിച്ചതായും ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നിട്ടുള്ളതായും പോലീസ് സൂചിപ്പിച്ചു. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Arrest

Next TV

Related Stories
 കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിനുള്ളില്‍ നിന്നും ചീറ്റല്‍; പുറത്തെടുത്തത് മൂര്‍ഖന്‍ പാമ്പിനെ

Apr 27, 2026 12:40 PM

കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിനുള്ളില്‍ നിന്നും ചീറ്റല്‍; പുറത്തെടുത്തത് മൂര്‍ഖന്‍ പാമ്പിനെ

കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിനുള്ളില്‍ നിന്നും ചീറ്റല്‍; പുറത്തെടുത്തത് മൂര്‍ഖന്‍...

Read More >>
സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല

Apr 27, 2026 12:35 PM

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല

സംസ്ഥാനത്ത് കൊടുംചൂടിന്...

Read More >>
തലയിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങി അവശനായ നിലയിൽ കണ്ടെത്തിയ നായയ്ക്ക് രക്ഷകരായി സന്നദ്ധ പ്രവർത്തകർ

Apr 27, 2026 11:10 AM

തലയിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങി അവശനായ നിലയിൽ കണ്ടെത്തിയ നായയ്ക്ക് രക്ഷകരായി സന്നദ്ധ പ്രവർത്തകർ

തലയിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങി അവശനായ നിലയിൽ കണ്ടെത്തിയ നായയ്ക്ക് ഒടുവിൽ രക്ഷകരായി സന്നദ്ധ...

Read More >>
ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും നടത്തി

Apr 27, 2026 09:16 AM

ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും നടത്തി

ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും...

Read More >>
കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് അഞ്ച് വിഷപ്പാമ്പുകളെ

Apr 27, 2026 09:10 AM

കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് അഞ്ച് വിഷപ്പാമ്പുകളെ

കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് അഞ്ച്...

Read More >>
പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു

Apr 26, 2026 09:51 PM

പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു

പട്ടുവത്ത് വീണ്ടും വയോധികക്ക്...

Read More >>
Top Stories

News Roundup

GCC News

Entertainment News