ആലക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് എസ് എഫ് സ്ഥാപക ദിനത്തിൽ വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം എന്ന പ്രമേയത്തിൽ നാടുകാണി അൽ മഖറിൽ വെച്ച് സംഘടിപ്പിച്ച ആലക്കോട് ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് സമസ്ത മുശാവറ അംഗം എം വി അബ്ദുറഹ്മാൻ ബാഖവി പരിയാരം ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ പ്രസിഡന്റ് മുസ്തഫ ഹുമൈദിയുടെ അധ്യക്ഷതയിൽ നടന്ന കോൺഫറൻസിൽ ജില്ലാ സെക്രട്ടറിമാരായ അഷ്‌കർ സഖാഫി, മുസമ്മിൽ സഖാഫി കുറ്റേരി, ഡിവിഷൻ സെക്രട്ടറി സൈഫുദ്ധീൻ സുറൈജി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വൈകിട്ട് നടന്ന വിദ്യാർത്ഥി റാലി എളമ്പേരം പാറ ടൗണിൽ സമാപിച്ചു. ബിശ്ർ ശാമിൽ ഇർഫാനി പ്രഭാഷണം നടത്തി.
SSF Alakode Division Gratitude Conference
































