ബക്കളം: നെല്ലിയോട് പാർത്ഥ കൺവെൻഷൻ സെന്ററിന്റെ മുൻഭാഗത്ത് പൈപ്പ് പൊട്ടിയത് റിപ്പയർ ചെയ്യുന്നതിന് റോഡ് അടച്ചതിന്റെ ഭാഗമായി സർവീസ് റോഡിലൂടെ ബസ്സുകൾ പോകാതെ ധർമശാലയിൽ നിന്നും ആറുവരി പാതയിൽ കയറിപോവുകയും യാത്രക്കാരെ അവിടെയും കുറ്റിക്കോലിലും ഇറക്കി വിടുകയും ചെയ്യുന്നത് കാരണം ജനങ്ങൾ കുറച്ചു ദിവസമായി വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചു വരുന്നത്.
റോഡിനു കിഴക്ക് ഭാഗത്തെ സർവീസ് റോഡ് ടാറിങ്ങിന് അടക്കുക കൂടി ചെയ്തപ്പോൾ ബക്കളത്തെയും പരിസരപ്രദേശത്തെയും ജനങ്ങൾ ആശ്രയിക്കുന്ന മൂന്ന് ബസ്സ് സ്റ്റോപ്പുകൾ വഴി ബസ്സുകൾ പോകാത്ത സാഹചര്യത്തിലാണ്. DYFI ബക്കളം മേഖല കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അടിയന്തിര ഇടപെടലിലൂടെ ഗതാഗതം പുനസ്ഥാപിച്ചു.
DYFI ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.രജിത്ത്, മേഖല സെക്രട്ടറി വിപിൻ. ടി.വി, പ്രസിഡന്റ് മിഥുൻ.കെ.വി, ട്രഷറർ എം. സുധീഷ് എന്നിവർ നേതൃത്ത്വo നൽകി
DYFI bakkalam
































