പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി
May 4, 2026 03:41 PM | By Sufaija PP

പാലക്കാട്: ആവേശകരമായ മത്സരം നടന്ന പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎയുടെ കരുത്തയായ ശോഭ സുരേന്ദ്രനെതിരെ മികച്ച വിജയവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ചലച്ചിത്ര താരവുമായ രമേശ് പിഷാരടി. 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം സ്വന്തമാക്കിയത്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി. എല്‍ഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എന്‍ എം ആര്‍ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ.

പല കാരണങ്ങള്‍ കൊണ്ടും ഇക്കുറി സവിശേഷ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു പാലക്കാട്. ഇടതില്‍ നിന്നും 2011 ല്‍ യുഡിഎഫിനു വേണ്ടി ഷാഫി പറമ്പില്‍ തിരിച്ചുപിടിച്ച മണ്ഡലമാണ് ഇത്. തുടര്‍ന്ന് 2021 വരെ ഹാട്രിക് വിജയവും ഷാഫിയെ ഈ മണ്ഡലത്തില്‍ നിന്നും തേടിയെത്തി. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ഷാഫി പറമ്പില്‍ വിജയിച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ പാലക്കാട് ജയിച്ചു. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് ലൈംഗികാരോപണക്കേസിൽ പ്രതിയായതും പാർട്ടിക്കുള്ളിൽ നിന്ന് പുറത്താക്കപ്പെട്ടതും മണ്ഡലത്തിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.പരമ്പരാഗതമായി യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ചിരുന്ന മണ്ഡലമാണെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തെത്തുന്നത് വഴി ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം വേദിയായിരുന്നത്. കേരളത്തിൽ ബിജെപി ഭരിക്കുന്ന ഏക നഗരസഭ എന്ന ഖ്യാതി കഴിഞ്ഞ 10 വർഷമായി പാലക്കാടിനുണ്ട്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ പാലക്കാട് വന്‍ മത്സരമാണ് ഇക്കുറി ശോഭ സുരേന്ദ്രന്‍ കാഴ്ച വെച്ചത്. കൗണ്ടിംഗ് തുടങ്ങി ഏറെ നേരം അവര്‍ ലീഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രമേശ് പിഷാരടി പതിയെ അതിനെ മറികടന്ന് ലീഡിലേക്ക് എത്തുകയായിരുന്നു.ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വോട്ടിന് പണം നൽകിയെന്ന ആരോപണം നേരിട്ടതും തെരഞ്ഞെടുപ്പിൽ വൻ വിവാദമായിരുന്നു

Ramesh pisharady

Next TV

Related Stories
തളിപ്പറമ്പില്‍ ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ വിജയത്തിലേക്ക്

May 4, 2026 03:44 PM

തളിപ്പറമ്പില്‍ ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ വിജയത്തിലേക്ക്

തളിപ്പറമ്പില്‍ വിസ്മയമായി ടികെ ഗോവിന്ദൻ; ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ...

Read More >>
വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ,

May 4, 2026 02:42 PM

വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ,

വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി...

Read More >>
ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി രൂപീകരിച്ചു

May 4, 2026 10:31 AM

ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി രൂപീകരിച്ചു

ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി...

Read More >>
ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം

May 4, 2026 10:27 AM

ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം

ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ...

Read More >>
സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി,ആദ്യ ഫല സൂചനകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം

May 4, 2026 08:38 AM

സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി,ആദ്യ ഫല സൂചനകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം

സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി,ആദ്യ ഫല സൂചനകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം...

Read More >>
പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 3, 2026 07:53 PM

പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു...

Read More >>
Top Stories

News Roundup