തളിപ്പറമ്പില്‍ ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ വിജയത്തിലേക്ക്

തളിപ്പറമ്പില്‍ ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ വിജയത്തിലേക്ക്
May 4, 2026 03:44 PM | By Sufaija PP

കണ്ണൂർ: സിപിഎമ്മില്‍ കാലപക്കൊടി ഉയർത്തി പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ച ടികെ ഗോവിന്ദന് തളിപ്പറമ്പില്‍ വൻ മുന്നേറ്റം.

സിപിഎം സ്ഥാനാർഥി പികെ ശ്യാമളയെ ആണ് ഗോവിന്ദൻ വീഴ്ത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എംഎല്‍എയുമായ എംവി ഗോവിന്ദൻ്റെ ഭാര്യ പികെ ശ്യാമളയെ പാർട്ടി തളിപ്പറമ്പില്‍ സ്ഥാനാർഥിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ടികെ ഗോവിന്ദൻ പാർട്ടിവിട്ട് സ്വതന്ത്രനായി മത്സരിച്ചത്. ഇദ്ദേഹത്തെ യുഡിഎഫ് പിന്തുണക്കുകയും ചെയ്തു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 22,689 വോട്ടുകള്‍ക്ക് എംവി ഗോവിന്ദൻ ജയിച്ച മണ്ഡലത്തിലാണ് ടികെ ഗോവിന്ദൻ വിസ്മയം തീർത്തത്. 1977 ന് ശേഷം ഇങ്ങോട്ട് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിനെ മാത്രം വിജയിച്ച മണ്ഡലമാണ് തളിപ്പറമ്പ്. ആ തളിപ്പറമ്പിലാണ് സിപിഎം വിട്ട് വന്ന ഒരാള്‍ ചരിത്രമെഴുതിയിരിക്കുന്നത്. 2016 ല്‍ ജെയിംസ് മാത്യു നാല്‍പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ വിജയിച്ചത്.

പികെ ശ്യാമളയെ സിപിഎം സ്ഥാനാര്‍ഥിയാക്കാൻ തീരുമാനിച്ചതോടെയായിരുന്നു പരസ്യമായി വിയോജിപ്പ് പ്രകടിപ്പ് ടികെ ഗോവിന്ദന്‍ വാർത്താ സമ്മേളനം നടത്തിയത്. പരസ്യ പ്രതികരണത്തെ തുടര്‍ന്ന് ഗോവിന്ദനെ സിപിഎം പുറത്താക്കി. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. യുഡിഎഫ് അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്തു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലമായിരുന്നു തളിപ്പറമ്പ്. ആ മണ്ഡലമാണ് യുഡിഎഫിൻ്റെ സ്വതന്ത്ര സ്ഥാനാർഥിയായി എത്തിയ ടികെ ഗോവിന്ദൻ പിടിച്ചെടുത്തത്.

T k Govindan Master

Next TV

Related Stories
പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി

May 4, 2026 03:41 PM

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ്...

Read More >>
വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ,

May 4, 2026 02:42 PM

വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ,

വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി...

Read More >>
ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി രൂപീകരിച്ചു

May 4, 2026 10:31 AM

ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി രൂപീകരിച്ചു

ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി...

Read More >>
ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം

May 4, 2026 10:27 AM

ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം

ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ...

Read More >>
സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി,ആദ്യ ഫല സൂചനകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം

May 4, 2026 08:38 AM

സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി,ആദ്യ ഫല സൂചനകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം

സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി,ആദ്യ ഫല സൂചനകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം...

Read More >>
പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 3, 2026 07:53 PM

പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു...

Read More >>
Top Stories

News Roundup