തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായി 25 മുതല്‍ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹയർ സെക്കൻഡറിയില്‍ നിലവില്‍ 3,61,044 സീറ്റുണ്ട്. വി.എച്ച്.എസ്.ഇ. സ്‌കൂളുകളില്‍ 33,000 സീറ്റുമുണ്ട്.
കൂടാതെ, എസ്.എസ്.എല്‍.സി. പാസായവർക്ക് ഉപരിപഠനത്തിനായി പോളിടെക്നിക്കുകളിലും ഐ.ടി.ഐ.കളിലുമായി 30,545 സീറ്റുണ്ട്. ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരംമുതല്‍ ഡിജിലോക്കറില്‍ ലഭ്യമാക്കും.
പുനർമൂല്യനിർണയം: ഇന്നുമുതല്‍ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. പാസായവർക്ക് പുനർമൂല്യനിർണയത്തിന് ശനിയാഴ്ചമുതല്‍ 21 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമൊക്കെ ഇക്കാലയളവില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാം.സേ പരീക്ഷ
Plus one admission

































