പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
May 16, 2026 04:13 PM | By Sufaija PP

പിലാത്തറ: കെ.എസ്.ടി.പി റോഡിൽ പിലാത്തറ കോക്കാട് ബസ് സ്റ്റോപ്പിന് മുൻവശം മിനി ട്രക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. മംഗലാപുരം സ്വദേശി അഷ്‌ഫാക്ക് (38) നാണ് പരിക്കേറ്റത്.

​കണ്ണൂരിൽ മത്സ്യം ഇറക്കി തിരികെ മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന KXK Mangalore എന്ന ഐച്ചർ മിനി ലോറിയും, പയ്യന്നൂർ ഭാഗത്തുനിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ട്രക്കുമാണ് അപകടത്തിൽപ്പെട്ടത്. മിനി ലോറി ട്രക്കിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്ന് ഡ്രൈവർ അഷ്‌ഫാക്ക് ഉള്ളിൽ കുടുങ്ങിപ്പോയി. നാട്ടുകാരും പോലീസും ചേർന്ന് ലോറി വെട്ടിപ്പൊളിച്ചാണ് അദ്ദേഹത്തെ പുറത്തെടുത്തത്.ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി മംഗലാപുരം കിംസ് (KIMS) ഹോസ്പിറ്റലിലേക്ക് മാറ്റി.

​അപകടത്തെ തുടർന്ന് പിലാത്തറ-പഴയങ്ങാടി റോഡിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്നാണ് പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചത്. മഴയുള്ള സമയമായതിനാൽ റോഡിലെ വഴുക്കലും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതായാണ് പ്രാഥമിക നിഗമനം

lorry accident

Next TV

Related Stories
കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു

May 16, 2026 09:09 PM

കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു

കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം...

Read More >>
പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി

May 16, 2026 09:06 PM

പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി

പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക്...

Read More >>
രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം; മാർട്ടിൻ ജോർജ്ജ്, ദ്വിദിന സഹവാസ ക്യാമ്പ് കുട്ടിക്കൂട്ടം ആരംഭിച്ചു

May 16, 2026 09:03 PM

രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം; മാർട്ടിൻ ജോർജ്ജ്, ദ്വിദിന സഹവാസ ക്യാമ്പ് കുട്ടിക്കൂട്ടം ആരംഭിച്ചു

രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം -- മാർട്ടിൻ ജോർജ്ജ് ദ്വിദിന സഹവാസ ക്യാമ്പ് - കുട്ടിക്കൂട്ടം...

Read More >>
പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

May 16, 2026 07:52 PM

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്...

Read More >>
നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം

May 16, 2026 07:50 PM

നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം

നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ ചുമത്തി

May 16, 2026 07:48 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ...

Read More >>
Top Stories

News Roundup

GCC News