തളിപ്പറമ്പ്: മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇപ്പോൾ പുഴകുളങ്ങരയിൽ വാടകക്ക് താമസിക്കുന്നതും തമിഴ്നാട് സ്വദേശിയുമായ ഭുവനേന്ദ്രൻ കതിരേശ(36)നെയാണ് ഇന്നലെ വാടക വീട്ടിൽ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പെട്ടെന്ന് മദ്യപാനം നിർത്തിയതിനുള്ള മനോവിഷമം കാരണമാണെന്ന് സുഹൃത്ത് രാമു തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Suicide




































