പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി
May 20, 2026 06:58 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ തുരുത്തിയിൽ നടത്തിയ പരിശോധനയിൽ പൊതു സ്വകാര്യ സ്ഥലങ്ങളിൽ റോഡ് വശത്തു മാലിന്യങ്ങൾ തള്ളിയതിന് അഞ്ച് കേസുകളിലായി 20000 രൂപ പിഴ ചുമത്തി. തിരുത്തി റോഡിൽ പ്രവർത്തിച്ചു വരുന്ന ചമ്പക്കര പ്ലൈവുഡ്‌സ് & ബയോ ഫ്യൂവൽസ് എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ റോഡ് വശത്തു തള്ളിയതിന് സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി.

സ്ഥാപനത്തിൻ്റെ എതിർവശത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും വ്യാപകമായ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും സിമന്റ്‌ ചാക്കുകളും കെട്ടിട അവശിഷ്ടങ്ങളുംമാലിന്യങ്ങൾ തള്ളി വരുന്നത് ശ്രദ്ധയിൽപ്പെട്ടത് പ്രകാരം സ്ഥലത്തിന്റെ ഉടമയ്ക്കും സ്‌ക്വാഡ് പിഴയിട്ടു. വലിയ തോതിലാണ് സ്ഥലത്തു മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്.സ്ഥലമുടമയെ കണ്ടെത്തി 5000 രൂപ പിഴ ചുമത്താൻ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. തുരുത്തി റോഡിൽ തന്നെ പല ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ തള്ളിയതിനു പ്രദീപ്‌ എസ് നായർക്ക് 5000 രൂപയും ആക്രി കച്ചവടം നടത്തി വരുന്ന തമിഴ്നാട് സ്വദേശി ചന്ദ്രഹാസന് 2000 രൂപയും സി കെ ആനന്ദി എന്നവർക്ക് 3000 രൂപയും പിഴ ചുമത്തി.

കഴിഞ്ഞ മാസം സ്‌ക്വാഡ് തുരുത്തിയിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ തള്ളിയതിന് 35000 രൂപ പിഴ ഈടാക്കിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും എന്ന് സ്‌ക്വാഡ് അറിയിച്ചു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു.

A fine of Rs. 20,000 was imposed on an institution and individuals for dumping waste

Next TV

Related Stories
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതികൾ അറസ്റ്റില്‍

May 20, 2026 09:44 PM

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതികൾ അറസ്റ്റില്‍

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍...

Read More >>
ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം:  എ.  ഷുഹൂദ്

May 20, 2026 06:51 PM

ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം: എ. ഷുഹൂദ്

ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം: എ. ...

Read More >>
വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

May 20, 2026 06:45 PM

വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

Read More >>
മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 20, 2026 04:25 PM

മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ

May 20, 2026 04:13 PM

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ...

Read More >>
പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട പരോള്‍

May 20, 2026 04:10 PM

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട പരോള്‍

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട...

Read More >>
Top Stories

News Roundup

GCC News

Entertainment News