ബാങ്ക് അവധിയില്ല: എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു

ബാങ്ക് അവധിയില്ല: എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു
May 23, 2026 11:41 AM | By Sufaija PP

തിരുവനന്തപുരം : മെയ് 25, 26 തീയതികളിലായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജീവനക്കാരുടെ സംഘടന പ്രഖ്യാപിച്ചിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചതായി ബാങ്ക് അറിയിച്ചു. ആ ദിവസങ്ങളില്‍ എല്ലാ എസ്ബിഐ ശാഖകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കി. സ്റ്റാഫ് ക്ഷാമം, സ്ഥിരം ജോലികളുടെ ഔട്ട്സോഴ്‌സിങ്, പെന്‍ഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ജീവനക്കാരുടെ വേതന-പദവി സമത്വം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എസ്ബിഐ സ്റ്റാഫ് ഫെഡറേഷന്‍ സമരാഹ്വാനം നടത്തിയത്.

ബാങ്ക് മാനേജ്‌മെന്റ് ഏറെ നാളായി ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധമെന്നായിരുന്നു ഫെഡറേഷന്റെ പ്രതികരണം. സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങളില്‍ തടസ്സമുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ചെക്ക് ക്ലിയറിങ്, കാഷ് ഇടപാടുകള്‍, ലോണ്‍ പ്രോസസിങ് തുടങ്ങിയവയ്ക്ക് തിരിച്ചടി ഉണ്ടാകാമെന്ന മുന്നറിയിപ്പുകളും നേരത്തെ പുറത്തുവന്നിരുന്നു.എന്നാല്‍ സമരം മാറ്റിവെച്ചതോടെ ഉപഭോക്താക്കളുടെ ആശങ്കകള്‍ ഒഴിവായി. മെയ് 25, 26 തീയതികളില്‍ എസ്ബിഐ ബ്രാഞ്ചുകളിലെ സേവനങ്ങള്‍, എടിഎം, യോനോ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ ഇടപാടുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും സാധാരണ നിലയില്‍ തുടരുമെന്ന് ബാങ്ക് അറിയിച്ചു.

വാരാന്ത്യ അവധിയുടെ പശ്ചാത്തലത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ശാഖകള്‍ അടഞ്ഞുകിടക്കും. 27, 28 തീയതികളില്‍ ബക്രീദ് പ്രമാണിച്ചും (പ്രാദേശിക അവധി അനുസരിച്ച്) അവധിയായതിനാല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്ക് അടഞ്ഞുകിടക്കാനുള്ള സാധ്യതയുണ്ടായിരുന്നു. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2026 ജനുവരി – മാര്‍ച്ച് ത്രൈമാസ കാലയളവിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചപ്പോള്‍ വലിയ ലാഭമാണ് ബാങ്ക് നേടിയത്. മാര്‍ച്ച് പാദത്തില്‍ എസ്ബിഐയുടെ ലാഭം 19,684 കോടി രൂപയും വരുമാനം 44,380 കോടി രൂപയും വീതമാണ്. ബാങ്കിന്റെ ലാഭത്തിലും പലിശ വരുമാനത്തിലും വാര്‍ഷിക വര്‍ധന കാണിക്കുന്നുണ്ടെങ്കിലും പാദാനുപാദത്തില്‍ ഇടിവ് രേഖപ്പെടുത്തി.

No bank holiday

Next TV

Related Stories
പരിയാരം മെഡിക്കൽ കോളേജിലെ രക്തക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി

May 23, 2026 09:13 PM

പരിയാരം മെഡിക്കൽ കോളേജിലെ രക്തക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി

പരിയാരം മെഡിക്കൽ കോളേജിലെ രക്തക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം...

Read More >>
സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

May 23, 2026 09:10 PM

സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ...

Read More >>
സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു

May 23, 2026 08:52 PM

സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു

സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക്...

Read More >>
ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം

May 23, 2026 08:42 PM

ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം

ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ...

Read More >>
കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു

May 23, 2026 08:35 PM

കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു

കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും...

Read More >>
സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

May 23, 2026 08:33 PM

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26...

Read More >>
Top Stories










News Roundup






Entertainment News