ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം

ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം
May 23, 2026 08:42 PM | By Sufaija PP

ഇടുക്കി: ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കാൻ നീക്കം. ഡിസിസി പ്രസിഡൻറ് സി.പി മാത്യു ആണ് നിഖിൽ പൈലി അടക്കം അഞ്ചു പേരെ ഡിസിസി അംഗങ്ങളായി നാമനിർദേശം ചെയ്തത്. കെപിസിസി സംഘടന ജനറൽ സെക്രട്ടറി അത് അംഗീകരിക്കുന്നതോടെ നിഖിൽ പൈലി ഡിസിസി അംഗമാവും.

2022 ലാണ് പൈനാന് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായിരുന്ന ധീരജ് കൊല ചെയ്യപ്പെടുന്നത്. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്. ഇതിലെ ഒന്നാം പ്രതിയാണ് നിഖിൽ പൈലി. എന്നാൽ, പ്രതിയാണെങ്കിലും നിഖിൽ പൈലി നിരപരാധിയാണെന്ന നിലപാടിലായിരുന്നു ജില്ലയിലെ കോൺഗ്രസ് നേതൃത്വം. അതിന്റെ തുടർച്ചയായാണ് ഡിസിസി അംഗമായി നാമനിർദേശം ചെയ്തിരിക്കുന്നത്.

ഡിസിസി അംഗമായി നാമനിർദേശം ചെയ്തതിൽ നിഖിൽ പൈലി നന്ദി അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ്, മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ഡിസിസി പ്രസിഡന്റ് സി.പി മാത്യു എന്നിവർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് നിഖിൽ പൈലി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തന്റെ നിലപാടിൽ തെറ്റില്ല എന്നാണ് ഡിസിസി പ്രസിഡന്റ് സി.പി മാത്യു പറയുന്നത്. ധീരജിനെ കുത്തിയ കത്തി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന മറുചോദ്യവും ഡിസിസി പ്രസിഡന്റ് ചോദിക്കുന്നുണ്ട്. ധീരജ് കൊല ചെയ്യപ്പെടുമ്പോൾ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു നിഖിൽ പൈലി. ഡിസിസി അംഗം പോലെ ഉത്തരവാദിത്തപ്പെട്ട പദവിയിലേക്ക് കൊലക്കേസ് പ്രതി എത്തുന്നതിൽ പാർട്ടിക്കുള്ളിലും അഭിപ്രായ വ്യത്യാസമുള്ളവരുണ്ട്.

Nikhil Paily

Next TV

Related Stories
പരിയാരം മെഡിക്കൽ കോളേജിലെ രക്തക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി

May 23, 2026 09:13 PM

പരിയാരം മെഡിക്കൽ കോളേജിലെ രക്തക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി

പരിയാരം മെഡിക്കൽ കോളേജിലെ രക്തക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം...

Read More >>
സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

May 23, 2026 09:10 PM

സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ...

Read More >>
സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു

May 23, 2026 08:52 PM

സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു

സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക്...

Read More >>
കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു

May 23, 2026 08:35 PM

കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു

കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും...

Read More >>
സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

May 23, 2026 08:33 PM

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26...

Read More >>
ദുബൈ തളിപ്പറമ്പ്‌ മുനിസിപ്പൽ കെഎംസിസി ഈദ്‌‌ ഹദിയ; 125 പേർക്ക്‌ പുത്തൻ വസ്ത്രങ്ങളും സമ്മാനങ്ങളും നൽകി

May 23, 2026 08:31 PM

ദുബൈ തളിപ്പറമ്പ്‌ മുനിസിപ്പൽ കെഎംസിസി ഈദ്‌‌ ഹദിയ; 125 പേർക്ക്‌ പുത്തൻ വസ്ത്രങ്ങളും സമ്മാനങ്ങളും നൽകി

ദുബൈ തളിപ്പറമ്പ്‌ മുനിസിപ്പൽ കെഎംസിസി ഈദ്‌‌ ഹദിയ; 125 പേർക്ക്‌ പുത്തൻ വസ്ത്രങ്ങളും സമ്മാനങ്ങളും...

Read More >>
Top Stories

News Roundup

Entertainment News