തളിപ്പറമ്പ: എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർത്ഥികളുടെ അഭിരുചികൾ വളർത്തിയെടുക്കാനും കരിയർ മെച്ചപ്പെടുത്തുന്നതിനും എസ്.എസ്.എഫ് തളിപ്പറമ്പ ഡിവിഷൻ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച 'മെഡോസ്' ദി കരിയർ& ലൈഫ് ക്യാമ്പ് ഏഴാമൈലിൽ നടന്നു.മുൻ കൂട്ടി രജിസ്റ്റർ ചെയ്ത പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
മെയ് 18 തിങ്കൾ വൈകുന്നേരം ആരംഭിച്ച ക്യാമ്പ് 19 ന് ചൊവ്വ ഉച്ചയോടെ സമാപിച്ചു.
സ്കോളർസ് മീറ്റ്, ജീവിച്ചു ജയിക്കാം,നമ്മൾ നമ്മുടേതല്ല,ലൈഫ് ഡിസൈൻ,എ.ഐ പഠന സഹായി,മോർണിംഗ് ടോക്ക്,റിഫ്രഷ്മെന്റ്& ഫോക്കസ് തുടങ്ങിയ വിത്യസ്ത സെഷനുകൾക്ക് സി.കെ റഫീഖ് മാസ്റ്റർ, മുഹമ്മദ് റഫീഖ് അമാനി, മുനീർ ശാമിൽ ഇർഫാനി, സാദിഖ് കടമ്പേരി,മുഹമ്മദ് ബിലാൽ അമാനി ജവാദ് നരിക്കോട് നേതൃത്വം നൽകി.മുഹമ്മദ് സൽമാൻ, മിദ്‌ലാജ് ജെ.ആർ, അസ്‌ലം അമാനി,മുഹ്സിൻ അമാനി,മുഹമ്മദ് മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.
medows life camp


































