കണ്ണൂർ : കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ശിപാർശ ചെയ്തുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഇന്ന് പുറത്തുവന്നേക്കും. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത് പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി.പി. ദിവ്യയാണ് ഏക പ്രതി. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സർക്കാർ തീരുമാനം. എന്നാൽ ശിപാർശയിൽ സിബിഐ നിലപാട് നിർണായകമാണ്. കേസ് ഏറ്റെടുക്കേണ്ടതുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സിബിഐ ആണ് തീരുമാനമെടുക്കേണ്ടത്.
Content Highlight: Naveen Babu's death: Government decision on CBI investigation likely today

































