അഴിക്കോട് : പ്രായമായവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണമെന്ന് അഴിക്കോട് എം.എൽ. എ. കെ.വി. സുമേഷ് പറഞ്ഞു. അഴിക്കോട്ടെ വയോജന കേന്ദ്രമായ പകൽ വീട്ടിൽ
റിട്ടേർഡ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന ലോക രക്ഷകർതൃ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പകരം വെക്കാൻ മറ്റൊന്നില്ലാത്ത സ്നേഹത്തിൻ്റെ ഉറവിടമാണ് അഛനും അമ്മയും അവരെ പരിഗണിക്കേണ്ടതിൻ്റെ ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ വയോജന വകുപ്പ് ആരംഭിച്ചതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
അഴിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് സനില അധ്യക്ഷനായി.റിട്ടേർഡ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കൊറ്റിയത്ത് സദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.ഡോ. പി.പി. റിൻഷ രക്ഷിതാക്കൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.പഞ്ചായത്ത് മെമ്പർമാരായ ജസ്‌ന രജീഷ്, സി.എച്ച്. സീമ, സി.വി. വിജയശ്രീ, കെ. പ്രജിഷ, കെ. വിജിത,പകൽ വീട്ടിലെ അംഗങ്ങളായ ശ്യാമള ടീച്ചർ, ഭാനുമതി ടീച്ചർ, ആർ.ജി. ഒ.എ. ജനറൽ സിക്രട്ടറി പി. പി. മോഹനൻ, ജില്ലാ പ്രസിഡണ്ട് പി.പി. ലക്ഷ്മണൻ,എം.പി. പ്രീതൻ,എസ്. സുമതി,കെ. പി. മുഹമ്മദ് ഹാരിസ്,ഹരിദാസൻ മാസ്റ്റർ, എം. പി. ഷീബ തുടങ്ങിയവർ സംസാരിച്ചു.
Content Highlight: k v sumsh mla

































