തളിപ്പറമ്പ്: കാർ മറ്റൊരു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ചയാൾക്കെതിരെ കേസ്.കുറുമാത്തൂര്‍ താഴെ ചൊറുക്കള ആര്‍ഷിദ മന്‍സിലില്‍ കെ.വി.മഷൂദി(36)നെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസ്ടുത്തത്.
ഇന്നലെ രാത്രിയാണ് അപകടം. സി.എച്ച്.റോഡ് ജംഗ്ഷന് സമീപം പൊലീസ് നടത്തുന്ന രാത്രികാല വാഹനപരിശോധനക്കിടെ സയ്യിദ്‌നഗര്‍ ഭാഗത്തുനിന്നും കാര്യാമ്പലം ഭാഗത്തേക്ക് KL 59 AN 5566 കാറോടിച്ചുവന്ന മഷൂദ് KL53H5500 നമ്പര്‍ കാറിലും KL59AC4093 നമ്പര്‍ ഓട്ടോറിക്ഷയിലും ഇടിച്ച് കേടുപാടുവരുത്തുകയായിരുന്നു. എസ്.ഐ പ്രകാശന്റെ നേതൃത്വത്തില്‍ പോലീസ് ഇടപെടുകയും ആല്‍ക്കോമീറ്റര്‍ പരിശോധനയില്‍ മദ്യപിച്ചതായി തെളിയുകയും കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എസ്.ഐ എന്‍.വി.പ്രകാശന്‍, ഡ്രൈവര്‍ സി.പി.ഒ സനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Content Highlight: Car accident case

































