ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി

ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി
Jun 1, 2026 04:57 PM | By Sufaija PP

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളി. തലശ്ശേരി മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ഇതോടെ നാളെ ഇതേ കോടതിയിൽ വിചാരണ തുടരും. നേരത്തെ വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയെങ്കിലും ഹൈക്കോടതിയെ സമീപിച്ച് പ്രതികൾ സ്റ്റേ വാങ്ങിയിരുന്നു.

കഴിഞ്ഞ 18 നാണ് കേസിൽ വിചാരണ തുടങ്ങിയത്. അക്രമത്തിൽ പരുക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കിയിരുന്നു. എന്നാൽ കേസ് നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്ന ഹർജി നൽകിയതിനാൽ പ്രതിഭാഗം അഭിഭാഷകർ ക്രോസ് വിസ്താരത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കേസ് അനന്തമായി നീട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഹർജി സെഷൻസ് കോടതി തള്ളിയതോടെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചേക്കും. കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സിപിഎം പ്രവർത്തകരാണ് പ്രതികൾ. 2018 ഫെബ്രുവരി 18 നാണ് എടയന്നൂരിൽ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്. എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്.

Content Highlight: Shuhaib murder case

Next TV

Related Stories
എം എസ് എഫ് 'ഹബീബ് എജു കെയർ' കൊളച്ചേരി പഞ്ചായത്ത് വിംഗിന്റെ സഹകരണത്തോടെ പഞ്ചായത്ത് തല പഠന കിറ്റ് വിതരണം നടത്തി

Jun 1, 2026 09:03 PM

എം എസ് എഫ് 'ഹബീബ് എജു കെയർ' കൊളച്ചേരി പഞ്ചായത്ത് വിംഗിന്റെ സഹകരണത്തോടെ പഞ്ചായത്ത് തല പഠന കിറ്റ് വിതരണം നടത്തി

എം എസ് എഫ് 'ഹബീബ് എജു കെയർ' കൊളച്ചേരി പഞ്ചായത്ത് വിംഗിന്റെ സഹകരണത്തോടെ പഞ്ചായത്ത് തല പഠന കിറ്റ് വിതരണം...

Read More >>
കരിമ്പം ഗവ: എൽ പി സ്കൂൾ പ്രവേശനോത്സവം നടത്തി

Jun 1, 2026 06:58 PM

കരിമ്പം ഗവ: എൽ പി സ്കൂൾ പ്രവേശനോത്സവം നടത്തി

കരിമ്പം ഗവ: എൽ പി സ്കൂൾ പ്രവേശനോത്സവം...

Read More >>
പടന്നക്കാട് സ്വദേശിയായ യുവാവിനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 1, 2026 06:57 PM

പടന്നക്കാട് സ്വദേശിയായ യുവാവിനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പടന്നക്കാട് സ്വദേശിയായ യുവാവിനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
പ്രായമായവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം; കെ.വി. സുമേഷ്. എം.എൽ.എ

Jun 1, 2026 06:55 PM

പ്രായമായവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം; കെ.വി. സുമേഷ്. എം.എൽ.എ

പ്രായമായവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം. കെ.വി. സുമേഷ്....

Read More >>
കാർ മറ്റൊരു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ചയാൾക്കെതിരെ കേസ്, വാഹനം കസ്റ്റഡിയിലെടുത്തു

Jun 1, 2026 03:52 PM

കാർ മറ്റൊരു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ചയാൾക്കെതിരെ കേസ്, വാഹനം കസ്റ്റഡിയിലെടുത്തു

കാർ മറ്റൊരു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ചയാൾക്കെതിരെ കേസ്, വാഹനം കസ്റ്റഡിയിലെടുത്തു...

Read More >>
പ്ലസ് ടു വിന് ശേഷം ഇനിയെന്ത് DYFI വേശാല മേഖലാ കമ്മറ്റി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു

Jun 1, 2026 02:32 PM

പ്ലസ് ടു വിന് ശേഷം ഇനിയെന്ത് DYFI വേശാല മേഖലാ കമ്മറ്റി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു

പ്ലസ് ടു വിന് ശേഷം ഇനിയെന്ത് DYFI വേശാല മേഖലാ കമ്മറ്റി കരിയർ ഗൈഡൻസ് ക്ലാസ്സ്...

Read More >>
Top Stories

News Roundup

GCC News