'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി ഗോവിന്ദൻ

'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി ഗോവിന്ദൻ
Jun 15, 2026 06:10 PM | By Sufaija PP

തിരുവനന്തപുരം: സി.പി.ഐ.എം പാർട്ടിയെയും നേതാക്കളെയും ലക്ഷ്യമിട്ട് മാധ്യമങ്ങൾ ചമയ്ക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളാണ് മാധ്യമങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം കെട്ടിച്ചമച്ച വാർത്തകൾക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പാർട്ടി യോഗങ്ങളിൽ നടന്നുവെന്ന പേരിൽ നിലവിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണ്. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് വളരെ സ്വാഭാവികവും വിശദവുമായ പരിശോധനയാണ് പാർട്ടി നടത്തിയത്. തെറ്റുകൾ സംഭവിച്ചാൽ അത് എത്ര വലിയ നേതാവായാലും ചൂണ്ടിക്കാണിക്കാനും തിരുത്താനും പാർട്ടിക്കുള്ളിൽ കൃത്യമായ സംവിധാനമുണ്ട്. പാർട്ടിയിലെ എല്ലാ നേതാക്കൾക്കും തിരുത്തൽ പ്രക്രിയ ഒരുപോലെ ബാധകമാണ്. എന്നാൽ, പാർട്ടിക്കുള്ളിലെ ജനാധിപത്യപരമായ ഇത്തരം തിരുത്തൽ പ്രക്രിയകളെ തുരങ്കം വയ്ക്കാനാണ് മാധ്യമങ്ങൾ വ്യാജവാർത്തകളിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുള്ള ശക്തമായ അമർഷവും പ്രതിഷേധവും ജനശ്രദ്ധയിൽ നിന്ന് മറച്ചുവെക്കാനാണ് മാധ്യമങ്ങൾ സി.പി.ഐ.എമ്മിനെതിരെ ഇത്തരം അജണ്ടകൾ നടപ്പാക്കുന്നതെന്ന് എം. വി. ഗോവിന്ദൻ ആരോപിച്ചു. സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ ബോധപൂർവ്വം വാർത്തകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

Content Highlight: MV Govindan says media has a conscious agenda

Next TV

Related Stories
കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Jun 15, 2026 09:07 PM

കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല രോഗബാധ...

Read More >>
തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന് സംസ്കരിച്ചു

Jun 15, 2026 07:33 PM

തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന് സംസ്കരിച്ചു

തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന്...

Read More >>
കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

Jun 15, 2026 07:29 PM

കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ...

Read More >>
കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പിടികൂടി

Jun 15, 2026 06:13 PM

കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പിടികൂടി

കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും...

Read More >>
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

Jun 15, 2026 04:04 PM

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ...

Read More >>
പ്രിയദർശിനി സൗജന്യ യാത്ര: ആഹ്ലാദ സൂചകമായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മധുരം വിതരണം ചെയ്തു

Jun 15, 2026 03:59 PM

പ്രിയദർശിനി സൗജന്യ യാത്ര: ആഹ്ലാദ സൂചകമായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മധുരം വിതരണം ചെയ്തു

പ്രിയദർശിനി സൗജന്യ യാത്ര: ആഹ്ലാദ സൂചകമായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മധുരം വിതരണം...

Read More >>
Top Stories

News Roundup