കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പിടികൂടി

കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പിടികൂടി
Jun 15, 2026 06:13 PM | By Sufaija PP

കണ്ണൂര്‍: കണ്ണൂരിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഒട്ടേറെ വാഹന മോഷണ കേസിലെ പ്രതിയെ പൊലീസ് അതിസാഹസികമായി പിടികൂടി.22 വര്‍ഷം മുൻപെ 2004 ല്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയുമായഹരിയാന പല്‍വാല്‍ ഘോഡി വില്ലേജിലെ ബല്‍ദേവ് സിംഗിനെ(60) യാണ് ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ യമുനനദിക്കരികിലുള്ള ടപ്പല്‍ എന്ന സ്ഥലത്ത് വെച്ചു ക്രൈംബ്രാഞ്ച് സംഘം താമസ സ്ഥലത്ത് നിന്നും സാഹസികമായി പിടികൂടിയത്.

ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് വി.ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശാനുസരണം ജൂൺ14 ന്ഹരിയാന പോലീസ് ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്.ഐ മധുസൂദനന്‍, എ.എസ്.ഐ ബിജു, എ.എസ്.ഐ രാജേഷ്‌കുമാര്‍ എന്നിവരടങ്ങുന്ന പൊലിസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റില്‍ ഒരു എല്‍.പി വാറണ്ട് ഉള്‍പ്പെടെ ഒമ്പതോളം വാറണ്ടുകള്‍ ഇയാള്‍ക്കെതിരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുണ്ട്.കഴിഞ്ഞ 22 വര്‍ഷമായി നിയമത്തിനു മുമ്പില്‍ കീഴടങ്ങാതെ പോലീസിനെയും കോടതിയെയും കബളിപ്പിച്ചുകൊണ്ട് ഹരിയാന ഡല്‍ഹി ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlight: vehicle theft cases

Next TV

Related Stories
കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Jun 15, 2026 09:07 PM

കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല രോഗബാധ...

Read More >>
തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന് സംസ്കരിച്ചു

Jun 15, 2026 07:33 PM

തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന് സംസ്കരിച്ചു

തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന്...

Read More >>
കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

Jun 15, 2026 07:29 PM

കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ...

Read More >>
'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി ഗോവിന്ദൻ

Jun 15, 2026 06:10 PM

'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി ഗോവിന്ദൻ

'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി...

Read More >>
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

Jun 15, 2026 04:04 PM

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ...

Read More >>
പ്രിയദർശിനി സൗജന്യ യാത്ര: ആഹ്ലാദ സൂചകമായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മധുരം വിതരണം ചെയ്തു

Jun 15, 2026 03:59 PM

പ്രിയദർശിനി സൗജന്യ യാത്ര: ആഹ്ലാദ സൂചകമായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മധുരം വിതരണം ചെയ്തു

പ്രിയദർശിനി സൗജന്യ യാത്ര: ആഹ്ലാദ സൂചകമായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മധുരം വിതരണം...

Read More >>
Top Stories

News Roundup