തളിപ്പറമ്പ്: റവന്യൂ വകുപ്പിൽ കഴിഞ്ഞ 28 വർഷമായി വിവിധ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന പി സി സാബു ഇനി റവന്യൂ മന്ത്രിയുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി.
പുലിക്കുരുമ്പ സ്വദേശിയായ പി സി സാബു കഴിഞ്ഞ രണ്ടു വർഷമായി തഹസിൽദാർ തസ്തികയിൽ മട്ടന്നൂർ ലാൻഡ് അക്വിസിഷൻ ഓഫീസിലും സീനിയർ സൂപ്രണ്ടായി തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസിലും ജോലി ചെയ്തു വരികയായിരുന്നു . നിലവിൽ കോഴിക്കോട് താലൂക്കിൽ ഭൂരേഖ തഹസിൽദാറായി ജോലി ചെയ്തു വരികയാണ് . പരിയാരം മെഡിക്കൽ കോളേജിൽ നഴ്സിംഗ് ഓഫീസറായ ജീജ കെ മാത്യു ഭാര്യ ആണ് . മക്കൾ: സച്ചിൻ, ഷാരോൺ.
Content Highlight: P C Sabu


































