സംഗീതത്തിലൂടെ സാന്ത്വനസ്പർശം; ഏഴിമല സ്‌നേഹക്കൂട് സന്ദർശിച്ച് സംഗീതാസ്വാദകരുടെ കൂട്ടായ്മ

സംഗീതത്തിലൂടെ സാന്ത്വനസ്പർശം; ഏഴിമല സ്‌നേഹക്കൂട് സന്ദർശിച്ച് സംഗീതാസ്വാദകരുടെ കൂട്ടായ്മ
Jun 16, 2026 01:19 PM | By Sufaija PP

തളിപ്പറമ്പ: സംഗീതാസ്വാദകരുടെ കൂട്ടായ്മയായ നരിക്കോട് മ്യൂസിക് ലവേർസ് സംഗീതിക ഗാനസദസ്സിലെ അംഗങ്ങൾ എഴിമല സ്‌നേഹക്കൂട് അഗതി മന്ദിരം സന്ദർശിച്ച് അവിടുത്തെ അന്തേവാസികൾക്കൊപ്പം ഹൃദ്യമായ നിമിഷങ്ങൾ പങ്കിട്ടു.

' സമീരം _ സ്‌നേഹ സംഗീത യാത്ര ' എന്ന പേരിൽ നടന്ന പരിപാടി രാമന്തളിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ഒ കെ ശശി ഉദ്ഘാടനം ചെയ്തു.സംഗീതിക പ്രസിഡണ്ട് സുലേഖ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പി വി നാരായണൻ മാസ്റ്റർ പ്രസംഗിച്ചു. രക്ഷാധികാരി കെ പി രമേശൻ സ്വാഗതം പറഞ്ഞു.മതത്തിൻ്റെ അതിർ വരമ്പ് നോക്കാതെ മനുഷ്യൻമാരെ മാത്രമേ കൂടെ കൂട്ടിയിട്ടുള്ളൂ എന്നും സ്ഥാപനവൽക്കരിക്കപ്പെടുന്ന അഗതി മന്ദിരത്തിൽ നിന്നും വ്യത്യസ്തമായി കുടുംബാംഗങ്ങളെ പോലെയാണ് അന്തേവാസികളായ സ്ത്രീകളും പുരുഷൻമാരുമടങ്ങുന്ന 22 ഓളം പേരെ കൂടെ ചേർത്തു നിർത്തുന്നത് എന്നും അന്തേവാസികൾ സ്‌നേഹക്കൂടിൽ എത്തിപ്പെടാനുണ്ടായ സാഹചര്യവും സ്‌നേഹക്കൂടിലെ ജാക്സൺ ഏഴിമല വിശദീകരിച്ചു .

സ്‌നേഹവും കരുതലും ഏറ്റവും ആവശ്യമായവർക്കൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ജീവിതത്തിന് പുതിയ അർഥങ്ങൾ പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്നേഹസ്പർശം നഷ്ടപ്പെട്ടവരുടെ ജീവിതവേദനയെക്കുറിച്ചും അവർക്കൊപ്പം നിൽക്കേണ്ട സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ചും നടത്തിയ പരാമർശങ്ങൾ പലരുടെയും കണ്ണുകൾ നനയിച്ചു.അന്തേവാസികളുടെ ജീവിതാനുഭവങ്ങൾ സൂചിപ്പിച്ചുകൊണ്ട് മനുഷ്യസ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും പ്രാധാന്യം ഉൾക്കൊണ്ടുള്ള പരിപാടിയുടെ സന്ദേശം ഏവരും ഹൃദയത്തിലേറ്റുകയും ചെയ്തു.

തുടർന്ന് സംഗീതിക ഗാനസദസ്സിലെ അംഗങ്ങളും അന്തേവാസികളും ചേർന്ന് നടത്തിയ ഗാനാലാപനവും പരിപാടിക്ക് കൂടുതൽ ഊർജം പകർന്നു കൊണ്ട് സ്നേഹ കൂടിലെ അപ്പച്ചൻ്റെ നാടൻ പാട്ടും ജാക്സൺ ഏഴിമലയുടെ കവിതാലാപനവും നടന്നു.സംഗീതവും സ്നേഹവും ഒരുമിച്ച ഈ സംഗമം പങ്കെടുത്തവരുടെ മനസ്സിൽ മായാത്ത ഓർമ്മയായി മാറി.സംഗീത മാധുര്യത്തോടൊപ്പം സൗഹൃദ സംഭാഷണങ്ങളും അനുഭവങ്ങൾ പങ്കുവെക്കലും പരിപാടിയെ കൂടുതൽ ഹൃദയസ്പർശിയാക്കി.സംഗീതത്തിലൂടെ സ്‌നേഹവും കരുതലും പങ്കുവെച്ചു കൊണ്ട് നാടക സംവിധായകനും സംഗീതിക ഗാനസദസ്സ് മെമ്പറുമായ അനിൽ നരിക്കോട് നയിച്ച'സമീരം - സ്‌നേഹ സംഗീത യാത്ര 'പരിപാടി പേരിനെ അന്വർഥമാക്കും വിധം സ്നേഹത്തിൻ്റെ ഇളം കാറ്റിൻ്റെ തലോടലായി ഏവരുടെയും മനസ്സിൽ ഇടം പിടിച്ചു .

സംഗീതിക ഗാനസദസ്സ് സെക്രട്ടറി കെ കെ ജയപ്രകാശൻ സ്‌നേഹസംഗമ പരിപാടിക്ക് നന്ദി പറഞ്ഞു.സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്കൊപ്പം സമയം ചെലവഴിക്കുന്നതും അവരുടെ മനസ്സിന് ആശ്വാസവും സന്തോഷവും പകരുന്നതുമാണ് ഇത്തരം സന്ദർശനങ്ങളുടെ ലക്ഷ്യമെന്നുംസാമൂഹിക പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്നും സംഗീതിക ഗാനസദസ്സ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Content Highlight: ezhimala

Next TV

Related Stories
 സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ കേസ്

Jun 16, 2026 10:05 PM

സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ കേസ്

സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ...

Read More >>
സ്ഥാപനത്തിന് നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചിച്ചു: ഒരാൾക്കെതിരെ കേസ്

Jun 16, 2026 06:44 PM

സ്ഥാപനത്തിന് നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചിച്ചു: ഒരാൾക്കെതിരെ കേസ്

നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചന...

Read More >>
കൊട്ടിയൂരിലേക്ക് ഭക്തരുമായെത്തിയ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ പിടികൂടി

Jun 16, 2026 06:40 PM

കൊട്ടിയൂരിലേക്ക് ഭക്തരുമായെത്തിയ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ പിടികൂടി

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ പിടികൂടി...

Read More >>
ഓപ്പറേഷൻ തണ്ടർ: വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Jun 16, 2026 05:57 PM

ഓപ്പറേഷൻ തണ്ടർ: വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ഓപ്പറേഷൻ തണ്ടർ: വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി...

Read More >>
കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

Jun 16, 2026 03:55 PM

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം...

Read More >>
കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു

Jun 16, 2026 01:07 PM

കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു

കൊട്ടിയൂർ ക്ഷേത്രത്തിൽ ആന...

Read More >>
Top Stories










News Roundup






Entertainment News