തളിപ്പറമ്പ്: സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്: 50ലധികം പ്രവർത്തകർക്കെതിരെ കേസ്.എസ് എഫ് ഐ പ്രവർത്തകരായ അതുൽ രാജ്, സിദ്ധാർഥ്,അമൽ പ്രേം, ഹേമന്ത്, മോഹിത്,അനുഗ്രഹ്, അശ്വന്ത്, കൂടാതെ കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ച് പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും വാഹനഗതാഗതവും തടസ്സപ്പെടുത്തി പ്രകടനം നടത്തുകയും തുടർന്ന് തളിപ്പറമ്പ് എസ് ഐ നിതിൻ കെ എസ്, ജി എസ് ഐ പ്രകാശൻ, ശറഫുദ്ധീൻ,പ്രീത,എസ് സി പി ഒ സുജേഷ് എ എന്നിവർ എത്തി പ്രവർത്തകരോട് പിരിഞ്ഞു പോകാൻ പിരിഞ്ഞു പോകാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല.അതിനാൽ പ്രവർത്തകർക്കെതിരെ കേസെടുത്തു.
Content Highlight: Case filed


































