ചൊറുക്കള പെട്രോള്‍പമ്പിന് സമീപം മരം കടപുഴകി റോഡിന് കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു

ചൊറുക്കള പെട്രോള്‍പമ്പിന് സമീപം മരം കടപുഴകി റോഡിന് കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു
Jun 16, 2026 12:51 PM | By Sufaija PP

തളിപ്പറമ്പ്: മരം കടപുഴകിവീണ് സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ചൊറുക്കള പെട്രോള്‍പമ്പിന് സമീപം മരം കടപുഴകി റോഡിന് കുറുകെ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിന് മേല്‍ വീണത്.

വിവരമറിഞ്ഞ് കെ.എസ്.ഇ.ബിഅധികൃതരും തളിപ്പറമ്പ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് മരം മുറിച്ചുനീക്കിയത്. സംഭവത്തെതുടര്‍ന്ന് ഒരു മണിക്കൂറിലേറെ നേരം സംസ്ഥാനപാതയില്‍ വാഹനഗതാഗതം മുടങ്ങി.വാഹനങ്ങള്‍ ബാവുപ്പറമ്പ് റോഡ് വഴി തിരിച്ചുവിടുകയായിരുന്നു.

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വി.ഗിരീഷിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷസേനയിലെ എ.സനീഷ്, കെ.ധനേഷ്, എം.എസ്.വൈഷ്ണവ്, വൈശാഖ് പ്രകാശന്‍, അക്ഷയ് പ്രകാശന്‍, ഹോം ഗാര്‍ഡ് കെ.പുരുഷോത്തമന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മരം മുറിച്ചുനീക്കി വാഹനഗതാഗതം പുന:സ്ഥാപിച്ചത്.

Content Highlight: Chorukkala petrol pump

Next TV

Related Stories
 സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ കേസ്

Jun 16, 2026 10:05 PM

സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ കേസ്

സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ...

Read More >>
സ്ഥാപനത്തിന് നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചിച്ചു: ഒരാൾക്കെതിരെ കേസ്

Jun 16, 2026 06:44 PM

സ്ഥാപനത്തിന് നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചിച്ചു: ഒരാൾക്കെതിരെ കേസ്

നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചന...

Read More >>
കൊട്ടിയൂരിലേക്ക് ഭക്തരുമായെത്തിയ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ പിടികൂടി

Jun 16, 2026 06:40 PM

കൊട്ടിയൂരിലേക്ക് ഭക്തരുമായെത്തിയ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ പിടികൂടി

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ പിടികൂടി...

Read More >>
ഓപ്പറേഷൻ തണ്ടർ: വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Jun 16, 2026 05:57 PM

ഓപ്പറേഷൻ തണ്ടർ: വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ഓപ്പറേഷൻ തണ്ടർ: വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി...

Read More >>
കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

Jun 16, 2026 03:55 PM

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം...

Read More >>
സംഗീതത്തിലൂടെ സാന്ത്വനസ്പർശം; ഏഴിമല സ്‌നേഹക്കൂട് സന്ദർശിച്ച് സംഗീതാസ്വാദകരുടെ കൂട്ടായ്മ

Jun 16, 2026 01:19 PM

സംഗീതത്തിലൂടെ സാന്ത്വനസ്പർശം; ഏഴിമല സ്‌നേഹക്കൂട് സന്ദർശിച്ച് സംഗീതാസ്വാദകരുടെ കൂട്ടായ്മ

സംഗീതത്തിലൂടെ സാന്ത്വനസ്പർശം; ഏഴിമല സ്‌നേഹക്കൂട് സന്ദർശിച്ച് സംഗീതാസ്വാദകരുടെ...

Read More >>
Top Stories

News Roundup

Entertainment News