തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്തിൽ "ഓണത്തിന് ഒരു കൊട്ട പൂവ് " പദ്ധതിയിൽ ചെണ്ടുമല്ലിതൈ വിതരണം സംഘടിപ്പിച്ചു.മുറിയാത്തോട് കൃഷിഭവനിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി കെ ദിവാകരൻ തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു .
മുറിയാത്തോട് കുടുംബശ്രീഎ ഡി എസിലെജെ എൽ ജി അംഗങ്ങളായപി പി സജിത,കെ രോഹിണി എന്നിവർ തൈകൾ ഏറ്റുവാങ്ങി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്ൺ പി ശ്രീമതി,പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മാരായ കെ ദാമോദരൻ,പി പി സുരേശൻ,ഗ്രാമപഞ്ചായത്ത് മെമ്പർപി എസ് ശശികല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .കൃഷി ഓഫീസർ രാഗിഷ രാമദാസ് സ്വാഗതവുംകൃഷി അസിസ്റ്റൻറ്ടി മനോജ് നന്ദിയും പറഞ്ഞു .
Content Highlight: sunflower farming


































