പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍
Jun 19, 2026 07:35 PM | By Sufaija PP

കണ്ണൂര്‍: പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ശരണിനെ കണ്ണൂരിലെ വീടിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ബസ് സ്റ്റാന്റില്‍ വച്ച് ഇയാള്‍ മര്‍ദിച്ചതിന് പിന്നാലെയാണ് അധ്യാപിക ജീവനൊടുക്കിയത്.

യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. ആണ്‍സുഹൃത്തിനെതിരെ ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. മൊകേരി വള്ളങ്ങാട് സ്വദേശി ആദിത്യ കഴിഞ്ഞ് 14നാണ് വീട്ടില്‍ വച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപികയായിരുന്ന ആദിത്യയും ശരണും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഈ മാസം എട്ടിന് തലശേരി പഴയ ബസ് സ്റ്റാന്‍ഡില്‍ വച്ച് ഇയാള്‍ ആദിത്യയെ മര്‍ദിച്ചുവെന്നും അതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്റെ പരാതി.

Content Highlight: Suicide

Next TV

Related Stories
എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം നാളെ

Jun 19, 2026 08:29 PM

എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം നാളെ

msf തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം...

Read More >>
കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി സെമിത്തേരിയില്‍

Jun 19, 2026 07:40 PM

കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി സെമിത്തേരിയില്‍

കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ ഈടാക്കി

Jun 19, 2026 06:01 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ ഈടാക്കി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ...

Read More >>
സി എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ് എൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

Jun 19, 2026 05:58 PM

സി എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ് എൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

സി. എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ്. എൻ ക്ലബിന്റെ നേതൃത്വത്തിൽ...

Read More >>
നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

Jun 19, 2026 03:46 PM

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍...

Read More >>
പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറും പിടിയിൽ

Jun 19, 2026 03:09 PM

പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറും പിടിയിൽ

പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറും...

Read More >>
Top Stories

News Roundup