കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും സുരക്ഷാ വീഴ്ച കണ്ടെത്തി. ജയിലിന്റെ അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്ക് സമീപം മണ്ണിൽ കുഴിച്ചിട്ട നിലയിൽ മൊബൈൽ ഫോണും പവർ ബാങ്കും പിടിച്ചെടുത്തു. ജയിൽ അധികൃതർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെത്തിയത്.
മൊബൈൽ ഫോണിനും പവർ ബാങ്കിനും പുറമെ ഒരു സിം കാർഡും ഹെഡ്‌ഫോണും ചാർജിങ് വയറും ഇതേ കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ ജയിൽ ജോയിന്റ് സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlight: kannur central jail






























