പാപ്പിനിശ്ശേരി: മാങ്കടവ് വഴി നേരത്തെ സർവ്വീസ്നടത്തിയിരുന്ന പറശ്ശിനിക്കടവ് - കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണമെന്നും, പുതുതായി ഒരു ബസ്സ് കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ടി.കെ.ഗോവിന്ദൻ എം.എൽ.എയ്ക്ക് നിവേദനം നൽകി.
ദീർഘകാലമായി നിലനിന്നിരുന്ന ഈ ബസ്സ് സർവ്വീസ് യാത്രക്കാർക്ക് ഏറെ സഹായകരമായിരുന്നുവെന്നും, നിലവിൽ ഇത് മുടങ്ങിയത് ജനങ്ങളെ വലിയപ്രയാസത്തിലാക്കിയിട്ടുണ്ടെന്നും നിവേദനത്തിൽ
ചൂണ്ടിക്കാട്ടി. സർവ്വീസ് പുനരാരംഭിക്കുന്നതിനും
പുതിയ ബസ്സ് അനുവദിക്കുന്നതിനുമായി
അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന്
പ്രതിനിധി സംഘം എം.എൽ.എയോട്
ആവശ്യപ്പെട്ടു.
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.പി.
റഷീദ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി.
അബ്ദുൽ കരീം, ജനറൽ സെക്രട്ടറി കെ.പി.
മുഹമ്മദ് ഷഫീഖ്, വൈസ് പ്രസിഡന്റ് പി.
ഉസ്മാൻ, ജി.സി.സി കെ.എം.സി.സി പഞ്ചായത്ത്
വൈസ് പ്രസിഡന്റ് കെ.എം. ഇക്ബാൽ എന്നിവർ
നിവേദനം നൽകിയ സംഘത്തിലുണ്ടായിരുന്നു
Content Highlight: Complaint to MLA
































