സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെയും ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും മുൻ ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്ത്

സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെയും ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും മുൻ ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്ത്
Jun 22, 2026 05:12 PM | By Sufaija PP

പത്തനംതിട്ട: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെയും ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും മുൻ ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്ത്. 30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്. വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ വകുപ്പിനെ നയിക്കണമെന്ന് വീണ മുരളീധരനോട് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുൻ മന്ത്രി രൂക്ഷ വിമർശനം നടത്തിയത്. പകർച്ചവ്യാധി രൂക്ഷമാകുന്ന സാഹചര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. മറുപടി പറയവേ '10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലും ആണ് പ്രശ്‍നം' എന്ന് കെ മുരളീധരൻ പരിഹസിച്ചിരുന്നു. പ്രതിപക്ഷം ഉയർത്തിയ പ്രശ്നങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയപ്പോൾ '10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലും ആണ് പ്രശ്‍നം' എന്ന് കെ. മുരളീധരൻ പറഞ്ഞതായി കണ്ടു. സോണിയാ ​ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനിൽ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരൻ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ട് ഇരിക്കുകയാണെന്ന് വീണ ജോർജ് തിരിച്ചടിച്ചു.

എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ഇപ്പോഴത്തെ ആരോ​ഗ്യ മന്ത്രിക്ക് പ്രശ്നമാകാം. കാരണം അന്ന് ഏറ്റവും കൂടുതൽ കള്ളങ്ങൾ പറഞ്ഞു അന്യായമായും നീതിരഹിതമായും ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിപക്ഷത്തു നിന്ന് ആക്രമിച്ചതിലും അധിക്ഷേപിച്ചതിലും മുന്നിൽ നിന്ന ആളുകളിൽ ഒരാളാണ് ഇന്നത്തെ ആരോഗ്യമന്ത്രി. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ പറഞ്ഞവരിലേക്ക് ശക്തമായി തിരിച്ചെത്തുന്നത് നാം കണ്ടുതുടങ്ങിയിട്ടുണ്ട്.

Content Highlight: Veena George against the Health Minister

Next TV

Related Stories
കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി

Jun 22, 2026 10:17 PM

കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി

കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി...

Read More >>
“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു

Jun 22, 2026 10:13 PM

“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു

“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം...

Read More >>
മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം ഊർജ്ജിതമാക്കും

Jun 22, 2026 10:10 PM

മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം ഊർജ്ജിതമാക്കും

മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം...

Read More >>
കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

Jun 22, 2026 09:05 PM

കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം...

Read More >>
ചെറുകുന്ന് - കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Jun 22, 2026 09:01 PM

ചെറുകുന്ന് - കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ചെറുകുന്ന് - കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി...

Read More >>
Top Stories

News Roundup

GCC News