പൊക്കുണ്ട്: മൂന്ന് ദിവസങ്ങളിലായി പൊക്കുണ്ടിൽ നടന്ന എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു.518 പോയിന്റ് നേടി ചൊറുക്കള സെക്ടർ ജേതാക്കളായി.
517, 475 പോയിന്റുകൾ നേടി ഏഴോം, തളിപ്പറമ്പ ഈസ്റ്റ് സെക്ടർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.ചടങ്ങിൽ മുഹമ്മദ് ബിലാൽ അമാനിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷൻ കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമസ്ത കണ്ണൂർ ജില്ലാ ട്രഷറർ സയ്യിദ് സുഹൈൽ അസ്സഖാഫ് വിജയികളെ പ്രഖ്യാപിക്കുകയും എസ് വൈ എസ് കേരള സെക്രട്ടറി കെ. അബ്ദുറശീദ് നരിക്കോട് അനുമോദന പ്രഭാഷണം നടത്തുകയും ചെയ്തു.ക്യാമ്പസ് വിഭാഗത്തിൽ സർ സയ്യിദ് കോളേജ് തളിപ്പറമ്പ, ഗവണ്മെന്റ് മെഡിക്കൽ കോളേജ് കണ്ണൂർ, കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.28 പോയിന്റുകൾ നേടി കുറുമാത്തൂർ സെക്ടറിലെ ആയിഷ ഷഫീഖ് സർഗ്ഗപ്രതിഭയും 35 പോയിന്റുകൾ നേടി തളിപ്പറമ്പ സെക്ടറിലെ അബ്ഷർ ഒ.സി കലാപ്രതിഭയുമായി.
സയ്യിദ് പൂക്കോയ തങ്ങൾ,അബ്ദുസ്സമദ് അമാനി പട്ടുവം, മുഹമ്മദ് സാലിം പാമ്പുരുത്തി, അബ്ദുൽ ഹകീം സഖാഫി അരിയിൽ, അബ്ദുറഹ്മാൻ കല്ലായി,ശംസുദ്ധീൻ സഖാഫി,മൻസൂർ അൻസാരി, കെ പി അബ്ദുൽ ജബ്ബാർ ഹാജി തുടങ്ങിയവർ പങ്കെടുത്തു. മുഹമ്മദ് സൽമാൻ സ്വാഗതവും അസ്അദ് അലി നൂറാനി നന്ദിയും പറഞ്ഞു.
Content Highlight: ssf sahithyotsav






























