സംസ്ഥാനത്ത് അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

 സംസ്ഥാനത്ത് അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
Jun 27, 2026 02:50 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്താകമാനം അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തിൽ റിപ്പോർട്ട് കിട്ടിയശേഷം വേണ്ട നടപടികൾ സ്വീകരിക്കും. അങ്കണവാടികൾക്കുള്ളിലേക്ക് ആളുകളെ കയറ്റി വിടുന്നതിൽ കർശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചി എളമക്കരയിലെ അങ്കണവാടിയിലാണ് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. മൂന്നര വയസുകാരി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് കേസിലെ പ്രതി. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എളമക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. മാതാപിതാക്കളായിരുന്നു കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Content Highlight: Minister Bindu Krishna

Next TV

Related Stories
കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം എം.എൽ.എ സന്ദർശിച്ചു

Jun 27, 2026 08:42 PM

കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം എം.എൽ.എ സന്ദർശിച്ചു

കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം എം.എൽ.എ...

Read More >>
പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

Jun 27, 2026 08:40 PM

പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ...

Read More >>
കാണാതായ നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

Jun 27, 2026 07:36 PM

കാണാതായ നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാണാതായ നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം കുറുവ പുഴയിൽ...

Read More >>
സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി ഷിഗെല്ല

Jun 27, 2026 06:40 PM

സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി ഷിഗെല്ല

സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി

Jun 27, 2026 06:35 PM

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ...

Read More >>
കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

Jun 27, 2026 04:45 PM

കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചെന്ന്...

Read More >>
Top Stories

News Roundup