സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി ഷിഗെല്ല

സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി ഷിഗെല്ല
Jun 27, 2026 06:40 PM | By Sufaija PP

കോഴിക്കോട്: സംസ്ഥാനത്ത് 10 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം 5, കോഴിക്കോട് 4, വയനാട് 1 എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 190 പേർക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ വർഷം ഇതുവരെ 266 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (30), തിരുവനന്തപുരം (18), കണ്ണൂർ (11), കൊല്ലം (12), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

നിപ ബാധിതൻ്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട 2 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി.കൂടാതെ കുറഞ്ഞ റിസ്ക്‌ വിഭാഗത്തിൽപെട്ട ഒരാളെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. രോഗബാധിതന്റെ സഹപ്രവർത്തകരായിരുന്നു ഇവരെല്ലാവരും.

നിപ രോഗബാധിതൻ്റെ സമ്പക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 11 പേരും ക്വാറൻ്റീനിലാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 74 പേർ നിരീക്ഷണത്തിലാണ്. രോഗനിരീക്ഷണത്തിൻ്റെ ഭാഗമായി ജൂൺ 10 മുതൽ നിപ സമാന ലക്ഷണങ്ങൾ ഉള്ളവരുടെയിടയിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ 55 പേരുടെ ഫലവും നെഗറ്റീവാണ്.

Content Highlight: Shigella

Next TV

Related Stories
കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം എം.എൽ.എ സന്ദർശിച്ചു

Jun 27, 2026 08:42 PM

കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം എം.എൽ.എ സന്ദർശിച്ചു

കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം എം.എൽ.എ...

Read More >>
പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

Jun 27, 2026 08:40 PM

പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ...

Read More >>
കാണാതായ നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

Jun 27, 2026 07:36 PM

കാണാതായ നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാണാതായ നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം കുറുവ പുഴയിൽ...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി

Jun 27, 2026 06:35 PM

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ...

Read More >>
കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

Jun 27, 2026 04:45 PM

കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചെന്ന്...

Read More >>
ഇന്ന് ഹെലൻ കെല്ലർ ദിനം; ഹെലൻ കെല്ലർ, മാതൃകയാണ് ജീവിതം; ഷാക്കിർ തോട്ടിക്കൽ

Jun 27, 2026 03:42 PM

ഇന്ന് ഹെലൻ കെല്ലർ ദിനം; ഹെലൻ കെല്ലർ, മാതൃകയാണ് ജീവിതം; ഷാക്കിർ തോട്ടിക്കൽ

ഇന്ന് ഹെലൻ കെല്ലർ ദിനം; ഹെലൻ കെല്ലർ, മാതൃകയാണ് ജീവിതം; ഷാക്കിർ...

Read More >>
Top Stories

News Roundup