കണ്ണൂർ: പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഓഫീസിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.
ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. രജീഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര പദ്ധതിയായ പി.എം. ശ്രീ കേരളത്തിൽ നടപ്പിലാക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംഘടനകൾ ഉയർത്തുന്നത്. ജില്ലാ സെക്രട്ടറി കെ.വി. സാഗർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡണ്ട് പ്രണോയ് സ്വാഗതം പറഞ്ഞു. ജസ്വന്ത്, കെ.ആർ. ചന്ദ്രകാന്ത്, പി.കെ. മിഥുൻ, വിജേഷ് നണിയൂർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Content Highlight: march by AISF and AIYF















.jpg)





















