നഗ്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അലക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

നഗ്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അലക്കോട് സ്വദേശിക്കെതിരെ കേസെടുത്തു
Jul 2, 2026 11:47 AM | By Sufaija PP

നീലേശ്വരം: പള്ളിക്കര സ്വദേശിയുടെ നഗ്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ അലക്കോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. അലക്കോട് സ്വദേശിയായ നാരായണൻ കെ.കെ (69) എന്നയാൾക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. പള്ളിക്കര സ്വദേശിയായ ബാലകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഒൻപത് മാസം മുൻപ് എറണാകുളത്തെ ഒരു ഹോട്ടലിൽ വെച്ച് ബാലകൃഷ്ണൻ കുളിക്കുന്ന സമയത്ത് ഇയാൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രം പകർത്തിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന്, ഈ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകാത്തതിനെ തുടർന്ന് ഇയാൾ ഈ ദൃശ്യങ്ങൾ ബാലകൃഷ്ണന്റെ സഹപ്രവർത്തകന് അയച്ചുകൊടുക്കുകയും മാനഹാനി വരുത്താൻ ശ്രമിക്കുകയും ചെയ്തതായി പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ഹോസ്ദുർഗ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് 308(2) (ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കൽ), 351(2) (ക്രിമിനൽ ഭീഷണി) എന്നീ വകുപ്പുകൾ പ്രകാരവും ഐടി ആക്ട് സെക്ഷൻ 67 പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. നീലേശ്വരം സിഐ കെ മുരളീധരനാണ് കേസ് അന്വേഷിക്കുന്നത്. നീലേശ്വരം എസ്ഐ കെ അജിതയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Content Highlight: A case has been registered against a native of Alakkode

Next TV

Related Stories
തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു

Jul 2, 2026 08:40 PM

തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു

തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു...

Read More >>
ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി നടത്തി

Jul 2, 2026 07:42 PM

ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി നടത്തി

ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ ചുമത്തി

Jul 2, 2026 07:40 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ...

Read More >>
ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

Jul 2, 2026 04:37 PM

ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ...

Read More >>
യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി

Jul 2, 2026 04:33 PM

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി...

Read More >>
ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു

Jul 2, 2026 02:49 PM

ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു

ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു...

Read More >>
Top Stories

News Roundup