പയ്യന്നൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; കായിക അധ്യാപകനെതിരെ കേസെടുത്തു

 പയ്യന്നൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; കായിക അധ്യാപകനെതിരെ കേസെടുത്തു
Jul 2, 2026 12:24 PM | By Sufaija PP

പയ്യന്നൂർ: സ്കൂൾ ഗ്രൗണ്ടിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കായിക അധ്യാപകനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലെ പി.ടി അധ്യാപകനായ രഘുവിനെതിരെയാണ് നടപടി. ജൂൺ 22-ന് രാവിലെ 11 മണിയോടെ സ്കൂൾ ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം. പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി കൈകൊണ്ടും വടികൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചതായാണ് പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) എന്നീ വകുപ്പുകൾക്ക് പുറമെ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പും അധ്യാപകനെതിരെ ചുമത്തിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി ജൂലൈ ഒന്നിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രതിയായ അധ്യാപകനെ ഇതുവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല.

Content Highlight: Case registered against a physical education teacher following the brutal assault of an eighth-grade student in Payyannur.

Next TV

Related Stories
തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു

Jul 2, 2026 08:40 PM

തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു

തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി: മകൾ മരിച്ചു...

Read More >>
ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി നടത്തി

Jul 2, 2026 07:42 PM

ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി നടത്തി

ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ ചുമത്തി

Jul 2, 2026 07:40 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്കരണം: പഴയങ്ങാടി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ...

Read More >>
ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

Jul 2, 2026 04:37 PM

ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ...

Read More >>
യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി

Jul 2, 2026 04:33 PM

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി...

Read More >>
ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു

Jul 2, 2026 02:49 PM

ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു

ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു...

Read More >>
Top Stories

News Roundup