തളിപ്പറമ്പ്: ഇന്നലെ രാത്രി 10 32ന് തളിപ്പറമ്പ് പുഷ്പഗിരിക്ക് സമീപം മണാട്ടി റോഡിൽ പ്രവർത്തിച്ചുവരുന്ന കായ്ക്കാരൻ ചിപ്സ് & സ്വീറ്റ് സ്റ്റാളിന് തീപിടിച്ചു. ഉടൻ ശ്രദ്ധയിൽ പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി വീട്ടിലേക്ക് പോകുന്ന തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രവർത്തകസമിതി അംഗം കെ വി ടി ഗഫൂർ ആദ്യം തീ പിടിക്കുന്നത് കാണുകയും ഉടൻ പ്രസിഡണ്ട് കെ എസ് റിയാസിനെ വിവരമറിച്ചതിനെ തുടർന്ന് പെട്ടെന്ന് ഫയർഫോഴ്സിനെ വിളിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫയർഫോഴ്സ് കുതിച്ചെത്തുകയും നാട്ടുകാരും വ്യാപാരികളും യുദ്ധകാല അടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനം നടത്തിയതിനാൽ ആളപായമോ വലിയ നഷ്ടമോ ഇല്ലാതെ തീ അണക്കാൻ സാധിച്ചു.
സ്റ്റാളിന്റെ അടുപ്പും അനുബന്ധ മോട്ടോർ സ്റ്റോക്ക് ചെയ്തിരിക്കുന്ന ചിപ്സ് ഓയിൽ മറ്റു ഉപകരണങ്ങൾ കത്തി നശിക്കുകയുണ്ടായി. കുറച്ചുകൂടി സമയം വൈകി എങ്കിൽ വൻ ദുരന്തം സംഭവിച്ചേനെ ഫയർഫോഴ്സ് വേഗം എത്തിയത് കൊണ്ട് തീയണക്കാനും സാധിച്ചു.
Content Highlight: A chips shop caught fire at Pushpagiri




































