രോഗബാധിതയായ കുട്ടിയുടെ ചികിത്സാ നിധി വ്യാജ ക്യൂ.ആർ കോഡുണ്ടാക്കി തട്ടിയെടുത്തു; പോലീസ് കേസെടുത്തു

രോഗബാധിതയായ കുട്ടിയുടെ ചികിത്സാ നിധി വ്യാജ ക്യൂ.ആർ കോഡുണ്ടാക്കി തട്ടിയെടുത്തു; പോലീസ് കേസെടുത്തു
2026-07-09T20:21:00 | By Sufaija PP

പിലാത്തറ: മാരകരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് ഉദാരമതികൾ നൽകിയ ചികിത്സാ സഹായധനം വ്യാജ ക്യൂ.ആർ കോഡ് (QR Code) നിർമ്മിച്ച് തട്ടിയെടുത്ത സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്തു. ചെറുതാഴം പിലാത്തറയിലെ കടുങ്ങാൻ പുതിയപുരയിൽ മജീദിന്റെ ഭാര്യ കെ.പി. സജിന (42) നൽകിയ പരാതിയിലാണ് അജ്ഞാതനായ സൈബർ തട്ടിപ്പുകാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

​സജിനയുടെ കുട്ടിയുടെ ഭാരിച്ച ചികിത്സാച്ചെലവ് കണ്ടെത്താനായി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരുന്നു. തുടർന്ന് സഹായം അഭ്യർത്ഥിച്ചുകൊണ്ട് യു.പി.ഐ (UPI) സ്കാനറുകൾ ഉൾപ്പെടുത്തിയുള്ള വീഡിയോകൾ കമ്മിറ്റി ഭാരവാഹികൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

​എന്നാൽ, ഈ വീഡിയോകൾ ഡൗൺലോഡ് ചെയ്ത തട്ടിപ്പുകാർ, അതിലെ ഒറിജിനൽ ക്യൂ.ആർ കോഡ് മാറ്റി പകരം തങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച വ്യാജ സ്കാനർ പതിപ്പിച്ചു. തുടർന്ന് സജിനയുടേത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിർമ്മിച്ച് ഈ വീഡിയോകൾ വീണ്ടും പ്രചരിപ്പിക്കുകയായിരുന്നു.

​കഴിഞ്ഞ ജൂൺ 30 മുതലാണ് ഇത്തരത്തിൽ വ്യാപകമായി പണം തട്ടിയെടുക്കപ്പെട്ടത്. വീഡിയോ കണ്ട് മനസലിഞ്ഞു ആളുകൾ അയച്ച കാരുണ്യനിധിയാണ് കുട്ടിയുടെ കുടുംബത്തിന് ലഭിക്കാതെ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പോയത്. സംഭവത്തിൽ ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് പരിയാരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

​സോഷ്യൽ മീഡിയ വഴിയുള്ള ചികിത്സാ സഹായ പോസ്റ്റുകളിലേക്ക് ഗൂഗിൾ പേയോ (GPay) മറ്റ് യു.പി.ഐ ആപ്പുകളോ വഴി പണം അയക്കുന്നതിന് മുൻപ്, സ്കാൻ ചെയ്യുമ്പോൾ കാണിക്കുന്ന പേരും പോസ്റ്റിലുള്ള പേരും ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തുക. സംശയമുണ്ടെങ്കിൽ പോസ്റ്റിൽ നൽകിയിട്ടുള്ള നമ്പറുകളിൽ വിളിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രം പണം കൈമാറുക.

Content Highlight: Fake QR code

Next TV

Related Stories
പയ്യന്നൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സാ പിഴവ്: ശക്തമായി പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ

Jul 9, 2026 08:11 PM

പയ്യന്നൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സാ പിഴവ്: ശക്തമായി പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ

പയ്യന്നൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സാ പിഴവ്: ശക്തമായി പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ...

Read More >>
ആഗോളതലത്തിൽ കാൻസർ രോഗബാധയും മരണനിരക്കും വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) വിലയിരുത്തൽ

Jul 9, 2026 05:07 PM

ആഗോളതലത്തിൽ കാൻസർ രോഗബാധയും മരണനിരക്കും വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) വിലയിരുത്തൽ

ആഗോളതലത്തിൽ കാൻസർ രോഗബാധയും മരണനിരക്കും വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO)...

Read More >>
വെറുമൊരു ദാഹശമനിയല്ല ചെറുനാരങ്ങ! പ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ തടയാനും ഇതാ ചില നാരങ്ങാ ഗുണങ്ങൾ

Jul 9, 2026 05:06 PM

വെറുമൊരു ദാഹശമനിയല്ല ചെറുനാരങ്ങ! പ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ തടയാനും ഇതാ ചില നാരങ്ങാ ഗുണങ്ങൾ

വെറുമൊരു ദാഹശമനിയല്ല ചെറുനാരങ്ങ! പ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ തടയാനും ഇതാ ചില നാരങ്ങാ...

Read More >>
വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടിയെയും കെ.കെ രാഗേഷിനെയും തള്ളി ഇ.പി. ജയരാജൻ

Jul 9, 2026 04:43 PM

വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടിയെയും കെ.കെ രാഗേഷിനെയും തള്ളി ഇ.പി. ജയരാജൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടിയെയും കെ.കെ രാഗേഷിനെയും തള്ളി ഇ.പി....

Read More >>

Jul 9, 2026 04:17 PM

"ഓപ്പറേഷൻ തൂഫാൻ" പദ്ധതി സ്വാഗതാർഹം; ലഹരി വ്യാപനത്തിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണം: വിസ്ഡം സ്റ്റുഡന്റ്സ് കൺവെൻഷൻ

"ഓപ്പറേഷൻ തൂഫാൻ" പദ്ധതി സ്വാഗതാർഹം; ലഹരി വ്യാപനത്തിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണം: വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം...

Read More >>
പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

Jul 9, 2026 01:07 PM

പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം...

Read More >>
Top Stories

News Roundup

GCC News