തളിപ്പറമ്പ്: ലോറി കാറിലിടിച്ച് യുവതിക്ക് പരിക്ക്: ലോറി ഡ്രൈവർക്കെതിരെ കേസ്. ആലപ്പടമ്പ് വടക്കേ വീട്ടിൽ സുമതി(56)ക്കാണ് പരിക്ക് പറ്റിയത്.KL76E4010 നമ്പർ ലോറി ഡ്രൈവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 6ാം തിയ്യതി മുയ്യം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു അപകടം.
മയ്യിൽ ഭാഗത്തേക്ക് പോകുകയായിരുന്ന KL13V1980 നമ്പർ കാറിൽ പറശ്ശിനിക്കടവ് ഭാഗത്തു നിന്നും അശ്രദ്ധമായി ഓടിച്ചുവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ,കാർ യാത്രക്കാരിയായിരുന്ന സുമതിക്ക് തലക്ക് പരിക്ക് പറ്റാനിടയായി.
Content Highlight: Woman injured after lorry hits car; case registered against lorry driver




































