12% കൂടുതൽ ആൽക്കഹോളുള്ള മരുന്നുകൾക്ക് കർശന നിയന്ത്രണം; ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധം

12% കൂടുതൽ ആൽക്കഹോളുള്ള മരുന്നുകൾക്ക് കർശന നിയന്ത്രണം; ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധം
2026-07-10T14:31:00 | By Sufaija PP

ന്യൂഡൽഹി: രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിന്‍റെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇത്തരം മരുന്നുകൾക്ക് ഡ്രഗ്സ് ചട്ടങ്ങളിലെ ഷെഡ്യൂൾ കെ പ്രകാരം ഇതുവരെ ലഭിച്ചിരുന്ന പൊതുവായ ഇളവുകൾ ഇനി മുതൽ ലഭിക്കില്ല. ഇവയെ ഷെഡ്യൂൾ എച്ച് 1-ലേക്ക് ഉൾപ്പെടുത്തി. ഇതനുസരിച്ച് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ല. വിതരണക്കാരും കെമിസ്റ്റുകളും ഇവയുടെ വിൽപന വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

ചില ചുമ സിറപ്പുകൾ, ടോണിക്കുകൾ, മറ്റ് ദ്രവരൂപത്തിലുള്ള ഔഷധങ്ങൾ എന്നിവ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവ വ്യാപകമായി വിൽക്കുന്നതും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച ആശങ്കകൾ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. നിരീക്ഷണവും നിയന്ത്രണവും ആവശ്യമുള്ള മരുന്നുകളുടെ വിഭാഗമായ ഷെഡ്യൂൾ എച്ച് വണ്ണിലേക്ക് മാറ്റുന്നതിലൂടെ മരുന്ന് ദുരുപയോഗം തടയാനും ഉത്തരവാദിത്തത്തോടെയുള്ള വിതരണം ഉറപ്പാക്കാനും സാധിക്കുമെന്ന് കേന്ദ്ര സർക്കാരിന്‍റെ വിജ്ഞാപനത്തിൽ പറയുന്നു.

നിയമ ഭേദഗതി കാരണം രോഗികൾക്ക് ഈ മരുന്നുകൾ ലഭിക്കാതെ വരികയോ ഇവ നിരോധിക്കുകയോ ചെയ്തിട്ടില്ലെന്നും മറിച്ച് കൃത്യമായ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ ഇവ ഉപയോഗിക്കാവൂ എന്ന് ഉറപ്പുവരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ ഫാർമസികളെ സംബന്ധിച്ചിടത്തോളം ഇതിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. ഈ മരുന്നുകൾ വിൽക്കുമ്പോൾ കൃത്യമായ റെക്കോർഡുകൾ സൂക്ഷിക്കാൻ ഫാർമസികൾ ബാധ്യസ്ഥരാണ്.

Content Highlight: Strict controls on medicines containing more than 12% alcohol; doctor's prescription mandatory.

Next TV

Related Stories
പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു

Jul 10, 2026 10:11 PM

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍...

Read More >>
ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ് സമ്മാനിക്കും

Jul 10, 2026 10:09 PM

ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ് സമ്മാനിക്കും

ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ്...

Read More >>
പയ്യന്നൂരിൽ ചികിത്സാ പിഴവെന്ന് പരാതി: ചുണ്ടിലെ മുറിവ് തുന്നാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: പ്രതിഷേധം കത്തുന്നു

Jul 10, 2026 10:06 PM

പയ്യന്നൂരിൽ ചികിത്സാ പിഴവെന്ന് പരാതി: ചുണ്ടിലെ മുറിവ് തുന്നാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: പ്രതിഷേധം കത്തുന്നു

പയ്യന്നൂരിൽ ചികിത്സാ പിഴവെന്ന് പരാതി: ചുണ്ടിലെ മുറിവ് തുന്നാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: പ്രതിഷേധം...

Read More >>
തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ തീപിടുത്തം: വ്യാപാരികൾക്ക് നേരെ സർക്കാറിന്റെ അവഗണന മാത്രം, മാസങ്ങളായിട്ടും ആനുകൂല്യമോ സഹായമോ ഇതുവരെ ലഭിച്ചില്ല

Jul 10, 2026 06:18 PM

തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ തീപിടുത്തം: വ്യാപാരികൾക്ക് നേരെ സർക്കാറിന്റെ അവഗണന മാത്രം, മാസങ്ങളായിട്ടും ആനുകൂല്യമോ സഹായമോ ഇതുവരെ ലഭിച്ചില്ല

തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ തീപിടുത്തം: വ്യാപാരികൾക്ക് നേരെ സർക്കാറിന്റെ അവഗണന മാത്രം, മാസങ്ങളാ യിട്ടും ആനുകൂല്യമോ സഹായമോ ഇതുവരെ...

Read More >>
ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്നുപേർക്കെതിരെ 15,000 രൂപ പിഴ ചുമത്തി

Jul 10, 2026 06:10 PM

ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്നുപേർക്കെതിരെ 15,000 രൂപ പിഴ ചുമത്തി

ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്നുപേർക്കെതിരെ 15,000 രൂപ പിഴ...

Read More >>
Top Stories

News Roundup

GCC News

Entertainment News