ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്നുപേർക്കെതിരെ 15,000 രൂപ പിഴ ചുമത്തി

ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്നുപേർക്കെതിരെ 15,000 രൂപ പിഴ ചുമത്തി
2026-07-10T18:10:00 | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അഴീക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്ന് പേർക്കെതിരെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 5000 രൂപ വീതം പിഴ ചുമത്തി. തീരദേശ റോഡിൽ വലിയ തോതിൽ ജൈവ - അജൈവ മാലിന്യങ്ങൾ തള്ളി വരുന്നത് മൂലം തെരുവുനായ ശല്യം രൂക്ഷമാവുകയും നിരവധി പേർക്ക് പ്രദേശത്ത് നിന്ന് തെരുവ് നായയുടെ കടി ഏൽക്കുകയും ചെയ്തു എന്ന വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു സ്‌ക്വാഡിന്റെ പരിശോധന.

തീരദേശ റോഡിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ വലിയ തോതിലാണ് മാലിന്യങ്ങൾ തള്ളി വരുന്നതായി സ്‌ക്വാഡ് കണ്ടെത്തിയത്.തീര ദേശ റോഡിൽ നിരവധി പ്രദേശങ്ങളിൽ സ്‌ക്വാഡ് പരിശോധന നടത്തുകയും മാലിന്യങ്ങൾ തള്ളിയ മൂന്ന് വ്യക്തികളെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുകയും മാലിന്യം നീക്കം ചെയ്യിക്കുകയും ചെയ്തു. അഴീക്കൽ സ്വദേശികളായ ഷാനീഫ് കെ വി, പ്രണവ്യ നാഥ്, നിജിൽ തുടങ്ങിയവർക്കെതിരെയാണ് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 5000 രൂപ വീതം സ്‌ക്വാഡ് പിഴ ചുമത്തിയത്.തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനു പല ഭാഗങ്ങളിലും ക്യാമറ നിരീക്ഷണം ഉൾപ്പടെയുള്ളവ സജ്ജമാക്കാനും ഗ്രാമപഞ്ചായത്തിനു നിർദേശം നൽകി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി,എൻഫോഴ്‌സ്‌മെന്റ് ഓഫീസർ അജയകുമാർ കെ ആർ,സ്‌ക്വാഡ് അംഗം അലൻ ബേബി ദിബിൽ സി കെ അഴീക്കോട് ഗ്രാമപഞ്ചായത്ത് ക്ലാർക്ക് അബ്ദുൾ സമദ് പി കെ തുടങ്ങിയവർ പങ്കെടുത്തു

Content Highlight: A fine of ₹15,000 has been imposed on three individuals for dumping waste on the coastal road near Chal Beach.

Next TV

Related Stories
പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു

Jul 10, 2026 10:11 PM

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍...

Read More >>
ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ് സമ്മാനിക്കും

Jul 10, 2026 10:09 PM

ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ് സമ്മാനിക്കും

ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ്...

Read More >>
പയ്യന്നൂരിൽ ചികിത്സാ പിഴവെന്ന് പരാതി: ചുണ്ടിലെ മുറിവ് തുന്നാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: പ്രതിഷേധം കത്തുന്നു

Jul 10, 2026 10:06 PM

പയ്യന്നൂരിൽ ചികിത്സാ പിഴവെന്ന് പരാതി: ചുണ്ടിലെ മുറിവ് തുന്നാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: പ്രതിഷേധം കത്തുന്നു

പയ്യന്നൂരിൽ ചികിത്സാ പിഴവെന്ന് പരാതി: ചുണ്ടിലെ മുറിവ് തുന്നാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: പ്രതിഷേധം...

Read More >>
തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ തീപിടുത്തം: വ്യാപാരികൾക്ക് നേരെ സർക്കാറിന്റെ അവഗണന മാത്രം, മാസങ്ങളായിട്ടും ആനുകൂല്യമോ സഹായമോ ഇതുവരെ ലഭിച്ചില്ല

Jul 10, 2026 06:18 PM

തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ തീപിടുത്തം: വ്യാപാരികൾക്ക് നേരെ സർക്കാറിന്റെ അവഗണന മാത്രം, മാസങ്ങളായിട്ടും ആനുകൂല്യമോ സഹായമോ ഇതുവരെ ലഭിച്ചില്ല

തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ തീപിടുത്തം: വ്യാപാരികൾക്ക് നേരെ സർക്കാറിന്റെ അവഗണന മാത്രം, മാസങ്ങളാ യിട്ടും ആനുകൂല്യമോ സഹായമോ ഇതുവരെ...

Read More >>
കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു

Jul 10, 2026 02:40 PM

കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു

കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ...

Read More >>
Top Stories

News Roundup

GCC News

Entertainment News