കണ്ണൂർ: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ, സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ജോൺ എ.വി, നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് വി.എ. എന്നിവർ സന്നിഹിതരായിരുന്നു. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 127 കേസുകളിൽ നിന്ന് പിടിച്ചെടുത്ത 57.226 കിലോ കഞ്ചാവ്, 2.01003 കിലോ മെത്താംഫെറ്റമിൻ, 54 ഗ്രാം ബ്രൗൺഷുഗർ എന്നിവയാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നശിപ്പിച്ചത്.
Content Highlight: Narcotics seized within the Kannur City Police limits were destroyed.
































