തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ തീപിടുത്തം: വ്യാപാരികൾക്ക് നേരെ സർക്കാറിന്റെ അവഗണന മാത്രം, മാസങ്ങളായിട്ടും ആനുകൂല്യമോ സഹായമോ ഇതുവരെ ലഭിച്ചില്ല

തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ തീപിടുത്തം: വ്യാപാരികൾക്ക് നേരെ സർക്കാറിന്റെ അവഗണന മാത്രം, മാസങ്ങളായിട്ടും ആനുകൂല്യമോ സഹായമോ ഇതുവരെ ലഭിച്ചില്ല
2026-07-10T18:18:00 | By Sufaija PP

തളിപ്പറമ്പ്: 2025 ഒക്ടോബർ 9 ന് നാടിനെ നടുക്കിയ തീപിടുത്തത്തിൽ തളിപ്പറമ്പിലെ കെ വി കോംപ്ലക്സിലെ നൂറോളം റൂമുകൾ സ്ഥാപനവും ചരക്കുകളും ഫർണിച്ചറും മുഴുവൻ നഷ്ടപ്പെട്ട് വ്യാപാരികൾക്ക് പിടിച്ച് നിൽക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു.എന്നാൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ സഹായധനം മാത്രമാണ് ലഭിച്ചത്. സാധാരണ നാട്ടിൽ ദുരന്തം നടന്നാൽ സഹായിക്കേണ്ട സർക്കാറും ഉദ്യോഗസ്ഥരും ഇതുവരെയും സഹായധനം വ്യാപാരികൾക്ക് നൽകിയില്ല.

കൃത്യമായ രീതിയിൽ വെരിഫിക്കേഷൻ അതുപോലെതന്നെ നഷ്ടപരിഹാരത്തിനു വേണ്ടിയിട്ടുള്ള അപേക്ഷകളും സിസ്റ്റമാറ്റിക് ആയിട്ട് തന്നെ ഉദ്യോഗസ്ഥർക്കും വകുപ്പിനും നൽകിയെങ്കിൽ പോലും ഇതുവരെയും ഒരു രൂപ പോലും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായമോ ആനുകൂല്യമോ ലഭിച്ചില്ല. വ്യാപാര സ്ഥാപനങ്ങൾ തുടർന്ന് നടത്തുമ്പോൾ സർക്കാരിന്റെയും ഉദ്യോഗസ്ഥന്മാരുടെയും ഭാഗത്തുനിന്ന് സഹായം നൽകേണ്ട സമയത്ത് ചില ഉദ്യോഗസ്ഥന്മാർ നടപടി പൂർത്തീകരണം വൈകിപ്പിക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ച വ്യാപാരികൾക്കും അതുപോലെതന്നെ സംരംഭകർക്കും പ്രത്യേക പാക്കേജ് ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ. മാസങ്ങൾ കഴിഞ്ഞു ഇരുവരെയും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടും എംഎൽഎ വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരെ കണ്ടു നിവേദനങ്ങളും പ്രയാസങ്ങളും വ്യാപാരികളുടെ ദുരവസ്ഥയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൃത്യമായ രീതിയിൽ അപേക്ഷകൾ നൽകുകയും വ്യാപാരികൾ വലിയ പ്രതീക്ഷയിൽ കടങ്ങൾ വാങ്ങിയും സ്വർണവും സ്ഥലവും വിറ്റും കെട്ടിടത്തിലെ ഭൂരിഭാഗം വ്യാപാരികളും സ്ഥാപനം തുറന്നെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായം പ്രതീക്ഷിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോൾ പല രേഖകളും സർക്കാർതലത്തിൽ എത്തിയില്ല എന്നുള്ള വിവരമാണ് ലഭിച്ചിരിക്കുന്നത് എന്നാൽ ഔദ്യോഗിക അത് സംഘടനയ്ക്ക് ലഭിച്ചത് വ്യാപാരികളുടെ രേഖകൾ ഉത്തരവാദിത്തപ്പെട്ട വകുപ്പുകളിൽ ലഭിച്ചു എന്നുള്ളതാണ്.

നിലവിൽ വ്യാപാരികളും സംഘടനകളും വലിയ ധർമ്മസങ്കടത്തിലാണ് പുതുതായി വന്ന ഭരണകർത്താക്കൾ വ്യാപാരികൾക്കുള്ള ആനുകൂല്യം സഹായധനവും പാക്കേജും അനുവദിച്ചു തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.സഹായം ലഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളും നടപടികളും നടത്തണം എന്നാണ് സംഘടന ആലോചിക്കുന്നത്.പുതിയ സർക്കാർ നല്ലൊരു പാക്കേജ് തരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പ്രസ്‌ റിലീസിൽ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. റിയാസ്, ജനറൽ സെക്രട്ടറി വി.താജുദ്ദീൻ, ട്രഷറർ ടി ജയരാജ് എന്നിവർ അറിയിച്ചു.

Content Highlight: Fire at Taliparamba KV Complex: Traders face only government neglect; no benefits or assistance received even after months.

Next TV

Related Stories
പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു

Jul 10, 2026 10:11 PM

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍...

Read More >>
ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ് സമ്മാനിക്കും

Jul 10, 2026 10:09 PM

ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ് സമ്മാനിക്കും

ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ്...

Read More >>
പയ്യന്നൂരിൽ ചികിത്സാ പിഴവെന്ന് പരാതി: ചുണ്ടിലെ മുറിവ് തുന്നാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: പ്രതിഷേധം കത്തുന്നു

Jul 10, 2026 10:06 PM

പയ്യന്നൂരിൽ ചികിത്സാ പിഴവെന്ന് പരാതി: ചുണ്ടിലെ മുറിവ് തുന്നാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: പ്രതിഷേധം കത്തുന്നു

പയ്യന്നൂരിൽ ചികിത്സാ പിഴവെന്ന് പരാതി: ചുണ്ടിലെ മുറിവ് തുന്നാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: പ്രതിഷേധം...

Read More >>
ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്നുപേർക്കെതിരെ 15,000 രൂപ പിഴ ചുമത്തി

Jul 10, 2026 06:10 PM

ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്നുപേർക്കെതിരെ 15,000 രൂപ പിഴ ചുമത്തി

ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്നുപേർക്കെതിരെ 15,000 രൂപ പിഴ...

Read More >>
കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു

Jul 10, 2026 02:40 PM

കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു

കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ...

Read More >>
Top Stories










News Roundup






GCC News






Entertainment News