പയ്യന്നൂരിൽ ചികിത്സാ പിഴവെന്ന് പരാതി: ചുണ്ടിലെ മുറിവ് തുന്നാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: പ്രതിഷേധം കത്തുന്നു

പയ്യന്നൂരിൽ ചികിത്സാ പിഴവെന്ന് പരാതി: ചുണ്ടിലെ മുറിവ് തുന്നാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: പ്രതിഷേധം കത്തുന്നു
2026-07-10T22:06:00 | By Sufaija PP

​പയ്യന്നൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് ഒന്നര വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ജനരോഷം ഇരമ്പുന്നു. എരമം സ്വദേശികളായ ദമ്പതികളുടെ മകനാണ് നിലവിൽ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുന്നത്. കളിക്കുന്നതിനിടയിൽ വീണ് ചുണ്ടിൽ ചെറിയ മുറിവുണ്ടായതിനെ തുടർന്നാണ് കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

​മുറിവ് തുന്നിക്കെട്ടുന്നതിനായി (സ്റ്റിച്ചിങ്) കുട്ടിക്ക് അനസ്തേഷ്യ നൽകിയതിലെ അളവ് കൂടിയതാണ് അവസ്ഥ ഗുരുതരമാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. *അനസ്തേഷ്യ നൽകിയതിന് ശേഷം കുട്ടി ഇതുവരെ കണ്ണ് തുറന്നിട്ടില്ലെന്ന് നെഞ്ചുപൊട്ടി അമ്മ പറയുന്നു* വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കൺമണി പെട്ടെന്നുണ്ടായ ചികിത്സാ പിഴവിൽ മരണത്തോട് പൊരുതുന്ന അവസ്ഥയിലായതോടെ കുടുംബവും നാട്ടുകാരും വലിയ മാനസിക വിഷമത്തിലാണ്.

​രാഷ്ട്രീയ കക്ഷിഭേദമന്യേ ഇന്നും പ്രതിഷേധം; ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

​സംഭവം പുറത്തറിഞ്ഞതോടെ ആശുപത്രി മാനേജ്മെന്റിനെതിര ജനരോഷം ശക്തമാവുകയാണ്. ഇന്നും ആശുപത്രിക്ക് മുന്നിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും വലിയ സമരം ആണ് നടന്നത് രാഷ്ട്രീയ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ഡിവൈഎഫ്ഐ (DYFI), യൂത്ത് കോൺഗ്രസ്, ബിജെപി (BJP) പ്രവർത്തകർ ആശുപത്രിക്ക് മുന്നിലേക്ക് കഴിഞ്ഞദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെയും മാനേജ്മെന്റിനെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവജന സംഘടനകളുടെ സമരം.

​ഇതിനുമുമ്പും ഈ ആശുപത്രിയിൽ സമാനമായ രീതിയിൽ ചികിത്സാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് അണ് പലരുംആരോപണം ഉന്നയിക്കുന്നുണ്ട് കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാരും യുവജന സംഘടനകളും ഒന്നിച്ച് നേരത്തെ തന്നെ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ ഈയൊരു അവസ്ഥ ഒഴിവാക്കാമായിരുന്നു എന്നാണ് ജനങ്ങൾ പറയുന്നത് 

*​ആംബുലൻസ് സർവീസുകളെ വിലക്കുന്നതായും ആക്ഷേപം*

​ചികിത്സാ വീഴ്ചകൾക്ക് പുറമേ ആശുപത്രി അധികൃതരുടെ മറ്റ് ചില ഇടപെടലുകളും ഇപ്പോൾ വിവാദത്തിലായിട്ടുണ്ട്. *ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ രോഗികളുടെ ബന്ധുക്കൾ ആംബുലൻസ് വിളിക്കാൻ ശ്രമിക്കുമ്പോൾ, ആശുപത്രിയുടെ നിർദ്ദേശമുള്ളആംബുലൻസ് മാത്രമേ ഉപയോഗിക്കാവൂ എന്ന് മാനേജ്മെന്റ് നിർബന്ധം പിടിക്കുന്നതായി ആക്ഷേപമുണ്ട്*


​അതേസമയം ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി അധികൃതരുടെ പ്രാഥമിക വിശദീകരണം. ഒരു ഡോക്ടറും മനഃപൂർവ്വം ഒരു ജീവൻ അപകടത്തിലാക്കാൻ ശ്രമിക്കില്ലെന്നും, അപ്രതീക്ഷിതമായി ഉണ്ടായ ചില മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾ (Medical Emergencies) ആകാം ഇതെന്നുമാണ് ആശുപത്രിയുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്.

​കുടുംബത്തിനൊപ്പം നാട്; സമാധാനപരമായ പ്രതികരണം വേണം

​കുഞ്ഞിന്റെ ജീവൻ തിരികെ കിട്ടാനുള്ള പ്രാർത്ഥനയിലും കാത്തിരിപ്പിലുമാണ് ഇപ്പോൾ കുടുംബം. ആശുപത്രിക്ക് മുന്നിൽ രാഷ്ട്രീയ സംഘടനകളുടെ വലിയ രീതിയിലുള്ള ജനപ്രതിഷേധം നിലനിൽക്കുന്നുണ്ടെങ്കി ണ്ട് ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഒരു നാട്.

​.

Content Highlight: Protest against bmh hospital payyannur

Next TV

Related Stories
പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു

Jul 10, 2026 10:11 PM

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍...

Read More >>
ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ് സമ്മാനിക്കും

Jul 10, 2026 10:09 PM

ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ് സമ്മാനിക്കും

ടി. പി. കുഞ്ഞിരാമൻ പുരസ്കാരം സഖാവ് പി. പി. ദാമോദരന്; 18-ന് എം. സ്വരാജ്...

Read More >>
തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ തീപിടുത്തം: വ്യാപാരികൾക്ക് നേരെ സർക്കാറിന്റെ അവഗണന മാത്രം, മാസങ്ങളായിട്ടും ആനുകൂല്യമോ സഹായമോ ഇതുവരെ ലഭിച്ചില്ല

Jul 10, 2026 06:18 PM

തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ തീപിടുത്തം: വ്യാപാരികൾക്ക് നേരെ സർക്കാറിന്റെ അവഗണന മാത്രം, മാസങ്ങളായിട്ടും ആനുകൂല്യമോ സഹായമോ ഇതുവരെ ലഭിച്ചില്ല

തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ തീപിടുത്തം: വ്യാപാരികൾക്ക് നേരെ സർക്കാറിന്റെ അവഗണന മാത്രം, മാസങ്ങളാ യിട്ടും ആനുകൂല്യമോ സഹായമോ ഇതുവരെ...

Read More >>
ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്നുപേർക്കെതിരെ 15,000 രൂപ പിഴ ചുമത്തി

Jul 10, 2026 06:10 PM

ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്നുപേർക്കെതിരെ 15,000 രൂപ പിഴ ചുമത്തി

ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്നുപേർക്കെതിരെ 15,000 രൂപ പിഴ...

Read More >>
കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു

Jul 10, 2026 02:40 PM

കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു

കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ...

Read More >>
Top Stories










News Roundup






GCC News






Entertainment News