പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിന് പുറത്തുകടക്കാനായില്ല; മോറാഴയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത് അടുക്കളയിൽ നിന്ന്

പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിന് പുറത്തുകടക്കാനായില്ല; മോറാഴയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത് അടുക്കളയിൽ നിന്ന്
2026-07-17T16:26:00 | By Sufaija PP

കണ്ണൂർ: മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. മോറാഴ കുട്ടഞ്ചേരി സ്വദേശി റംലയുടെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. അടുക്കളയിൽ പാത്രങ്ങൾ സ്ഥാനം തെറ്റി കിടക്കുന്നതും ഒച്ച കേട്ടതുമാണ് റംലയെ സംശയം തോന്നാൻ കാരണമായത്.

പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ പെരുമ്പാമ്പിനെ കണ്ടത്. വീടിന്റെ അടുക്കളയിലെ ഗ്രില്ലിനിടയിലൂടെയാണ് പെരുമ്പാമ്പ് അകത്ത് കയറിയത്. അടുക്കളയിൽ കയറിയ പെരുമ്പാമ്പ് ഒരു പൂച്ചയെ വിഴുങ്ങിയിരുന്നു. ഇതോടെ വയർ വീർത്ത പെരുമ്പാമ്പിന് തിരികെ വന്ന വഴിയിലൂടെ പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിലായി.

റംല ഉടൻ തന്നെ ഫോറസ്റ്റ് വകുപ്പിനെ വിവരമറിയിച്ചു. വിവരം ലഭിച്ചയുടൻ ഫോറസ്റ്റ് റസ്ക്യൂ സംഘം സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി. പിന്നീട് സുരക്ഷിതമായ ആവാസ വ്യവസ്ഥയിലേക്ക് പെരുമ്പാമ്പിനെ വിട്ടയച്ചു.

Content Highlight: massive python captured in a kitchen at Morazha.

Next TV

Related Stories
ജൂനിയർ വിദ്യാർത്ഥിയോട് സംസാരിച്ചതിന്റെ പേരിൽ കോളജ് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിക്ക് മർദനമേറ്റതായി പരാതി

Jul 17, 2026 10:05 PM

ജൂനിയർ വിദ്യാർത്ഥിയോട് സംസാരിച്ചതിന്റെ പേരിൽ കോളജ് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിക്ക് മർദനമേറ്റതായി പരാതി

ജൂനിയർ വിദ്യാർത്ഥിയോട് സംസാരിച്ചതിന്റെ പേരിൽ കോളജ് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിക്ക് മർദനമേറ്റതായി...

Read More >>
ബാലസംഘം വേശാല വില്ലേജ് സമ്മളനം സംഘടിപ്പിച്ചു

Jul 17, 2026 09:57 PM

ബാലസംഘം വേശാല വില്ലേജ് സമ്മളനം സംഘടിപ്പിച്ചു

ബാലസംഘം വേശാല വില്ലേജ് സമ്മളനം...

Read More >>
പട്ടുവം കയ്യംതടത്തെ ഭവന സമുച്ചയം ഉപഭോക്താക്കൾക്ക് വേഗത്തിൽ കൈമാറുന്നതിന് എം വിജിൻ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു

Jul 17, 2026 09:55 PM

പട്ടുവം കയ്യംതടത്തെ ഭവന സമുച്ചയം ഉപഭോക്താക്കൾക്ക് വേഗത്തിൽ കൈമാറുന്നതിന് എം വിജിൻ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു

പട്ടുവം കയ്യംതടത്തെ ഭവന സമുച്ചയം ഉപഭോക്താക്കൾക്ക് വേഗത്തിൽ കൈമാറുന്നതിന് എം വിജിൻ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു...

Read More >>
കെവിവിഇഎസ് പരിയാരം യുണിറ്റ് ലഹരിക്ക് എതിരെ ഐക്യദാർഢ്യപദയാത്ര സംഘടിപ്പിച്ചു

Jul 17, 2026 09:52 PM

കെവിവിഇഎസ് പരിയാരം യുണിറ്റ് ലഹരിക്ക് എതിരെ ഐക്യദാർഢ്യപദയാത്ര സംഘടിപ്പിച്ചു

കെവിവിഇഎസ് പരിയാരം യുണിറ്റ് ലഹരിക്ക് എതിരെ ഐക്യദാർഢ്യപദയാത്ര...

Read More >>
വൈദ്യുതി പ്രതിസന്ധിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്

Jul 17, 2026 06:50 PM

വൈദ്യുതി പ്രതിസന്ധിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്

വൈദ്യുതി പ്രതിസന്ധിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം; കണ്ണൂർ വൈദ്യുതി ഭവനിലേക്ക്...

Read More >>
വിദ്യാർഥികളുടെ യാത്രാ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

Jul 17, 2026 06:46 PM

വിദ്യാർഥികളുടെ യാത്രാ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

വിദ്യാർഥികളുടെ യാത്രാ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ...

Read More >>
Top Stories

News Roundup

GCC News

Entertainment News